കാരുണ്യത്തിന്റെ കരുതലായി ബെന്‍സന്‍വില്‍ ക്യാറ്റിക്കിസം കുട്ടികള്‍

ചിക്കാഗോ: ബെന്‍സന്‍വില്‍ തീരുഹൃദയ ക്‌നാനായ കത്തോലിക്കാ
ഇടവകയിലെ മതബോധനവിദ്യാര്‍ത്ഥികള്‍ കാരുണ്യത്തിന്റെ കരുതല്‍ ഒരുക്കി ‘ ഫീഡ് മൈ സ്റ്റാര്‍വിങ്ങ് ചീല്‍ഡന്‍’ പ്രോഗ്രാമില്‍ പങ്കെടുത്തു. ക്യാറ്റിക്കിസം ഡേ ആഘോഷത്തിന്റെ ഭാഗമായി പരി.പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നല്‍കിയ തീം ‘നിങ്ങള്‍ എന്നെ വിശക്കുന്നവനായി എപ്പോള്‍ കണ്ടു?’ (മത്തായി 25: 37) തിരുവചനചോദ്യത്തിന് ഉത്തരമായാണ്
കുട്ടികള്‍ ഈ പ്രോഗ്രാമില്‍ പങ്കെടുത്തതെന്ന് അസി.വികാരി ഫാ. ബിന്‍സ് ചേത്തലില്‍ അറിയിച്ചു. മാതാപിതാക്കളും കുട്ടികളും ഉള്‍പ്പെടെ നൂറ്റിഇരുപതോളം പേര്‍ ഇതില്‍ ഉടനീളം പങ്കെടുത്തു. കുട്ടികള്‍ തങ്ങളുടെ ജീവിതത്തിലെ നവ്യാനുഭവമായി ഇതു
പങ്കുവെച്ചു. മതബോധനഅധ്യാപക പ്രതിനിധി സിറിയക് കീഴങ്ങാട്ട് ഈ പ്രോഗ്രാമിന് നേതൃത്വം നല്‍കി.
ലിന്‍സ് താന്നിച്ചുവട്ടില്‍ PR0

 

Previous Post

കോതനല്ലൂര്‍: വെള്ളൂരാറ്റില്‍ അന്നമ്മ ജോസഫ്

Next Post

മുതിര്‍ന്നവര്‍ക്ക് നവ്യാനുഭവത്തിന്റെ ഒത്തുചേരല്‍ ഒരുക്കി ബെന്‍സന്‍വില്‍ ഇടവക

Total
0
Share
error: Content is protected !!