ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തില്‍ വി. യൗസേപ്പിതാവിന്റെ വണക്കമാസ സമാപനത്തോട് അനുബന്ധിച്ച് ജോയ് മിനിസ്ട്രി ടീം അംഗങ്ങള്‍ സ്‌നേഹകൂട്ടായ്മയുടെ ‘സെന്റ്.ജോസഫ് റ്റേബിള്‍’ ഒരുക്കി. കോഴിക്കോട് രൂപതാ മെത്രാന്‍ മാര്‍ വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ കൂട്ടായ്മയുടെ ഭാഗമായി വി.കുര്‍ബാന അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് എല്ലാവരും ഒരുമിച്ച് സ്‌നേഹ കൂട്ടായ്മയുടെ ഭാഗമായി യാത്ര ചെയ്ത് ഒരുമിച്ച് കൂടി പ്രഭാത ഭക്ഷണം കഴിച്ച് വിശേഷങ്ങള്‍ പങ്കുവെച്ചു. അഭിവന്ദ്യ പിതാവ് ബൈബിള്‍ സംബന്ധമായ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കി ബൈബിള്‍ ജ്ഞാനത്താല്‍ നിറച്ചു, കൂട്ടായ്മയ്ക്ക് തോമസ് കുന്നുമ്പുറം,, കുര്യന്‍ നെല്ലാമറ്റം, ജോയ് വാച്ചാച്ചിറ, ഗ്രേസി വാച്ചാച്ചിറ, എന്നിവര്‍ നേതൃത്വം നല്‍കി.