ബെന്‍സന്‍വില്‍ ദേവാലയത്തില്‍ ഏപ്രില്‍ 16 ന് ദമ്പതീസംഗമം

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തില്‍ നോമ്പുകാല ദമ്പതീസംഗമം ഏപ്രില്‍ 16 ബുധന്‍ വൈകിട്ട് 6 മണി മുതല്‍ നടത്തപ്പെടുന്നു. ഈ സംഗമത്തില്‍ വടവാതൂര്‍ സെമിനാരി പ്രൊഫസര്‍ ഫാ.റോയി കടുപ്പില്‍ ദമ്പതികള്‍ക്കായി നോമ്പുകാല ചിന്തകള്‍ പങ്കുവെയ്ക്കും. തുടര്‍ന്ന് ആരാധനയും പ്രത്യേകം ആശീര്‍വ്വാദ പ്രാര്‍ത്ഥനയും നടത്തപ്പെടും. വിശുദ്ധവാരത്തില്‍ നടത്തപ്പെടുന്ന ഈ സംഗമത്തിലേയ്ക്ക് എല്ലാ ദമ്പതികളെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. തോമസ് മുളവനാലും അസി. വികാരി ഫാ. ബിന്‍സ് ചേത്തലിലും അറിയിച്ചു.
ലിന്‍സ് താന്നിച്ചുവട്ടില്‍ RRO

Previous Post

കൈപ്പുഴ : അഴകേടത്ത് ഏലിയാമ്മ

Next Post

കരിപ്പാടം: മണക്കാട്ട് ജെയിംസ്

Total
0
Share
error: Content is protected !!