നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ റീജിയന്‍ ഇന്റര്‍ ചര്‍ച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 28ന്

ന്യൂയോര്‍ക്ക്: ലോങ്ങ്‌ഐലന്‍ഡിലെ സെന്റ്. സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ മെന്‍സ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ റീജിയന്‍ ഇന്റര്‍ ചര്‍ച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 28 2024, ശനിയാഴ്ച ദേവാലയത്തിനു അടുത്തുള്ള ബ്രിയേര്‍ലി പാര്‍ക്കിലാണ് മത്സരങ്ങള്‍ നടക്കുന്നത്. നോര്‍ത്ത് അമേരിക്കയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള 7 ടീമുകളാണ് ഈ ടൂര്‍ണമെന്റില്‍ മാറ്റൊരയ്ക്കാന്‍ തയ്യാറെടുക്കുന്നത്.

മത്സരത്തില്‍ വിജയികള്‍ ആകുന്നവര്‍ക്ക് ഒന്നാം സമ്മാനമായി ഒരപ്പാങ്കല്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്യുന്ന 2500 ഡോളറും, ഒ.സി. ജോസഫ് ഒരപ്പാങ്കല്‍ മെമ്മോറിയല്‍ ട്രോഫിയും ലഭിക്കുന്നതാണ്. രണ്ടാം സമ്മാനമായി ബേബി & സലോമി ഊരാളില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 1000 ഡോളറും, മൂന്നാം സമ്മാനമായി ന്യൂയോര്‍ക്ക് സോഷ്യല്‍ ക്ലബ് സ്‌പോണ്‍സര്‍ ചെയ്യുന്ന 750 ഡോളറും, നാലാം സമ്മാനമായി സന്‍ജോയ് അഗസ്റ്റിന്‍ (സി. പി. എ) സ്‌പോണ്‍സര്‍ ചെയ്യുന്ന 500 ഡോളറും ലഭിക്കുന്നതാണ്. പ്രഥമ ക്‌നാനായ റീജിയന്‍ ഇന്റര്‍-ചര്‍ച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒരു വന്‍ വിജയമാക്കുന്നതിന് എല്ലാവരുടെയും സഹകരണവും സാന്നിധ്യവും പ്രതീക്ഷിക്കുന്നതായി മെന്‍സ് മിനിസ്ട്രി ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.

അനൂപ് മുകളേല്‍ (PRO)

 

Previous Post

മലബാര്‍ റീജിയന്‍ Route 2 Roots ഉദ്ഘാടനം

Next Post

കെ.സി.വൈ.എല്‍. അതിരൂപത ലീഡര്‍ഷിപ്പ് ക്യാമ്പ് ആരംഭിച്ചു

Total
0
Share
error: Content is protected !!