ദൈവാശ്രയ ബോധം പ്രതിസന്ധികളെ തരണം ചെയ്യും- മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍

നൂറ്റാണ്ടുകള്‍ കാത്തിരുന്നതിനുശേഷമാണ് ലോകരക്ഷകനായ ക്രിസ്തു ഭൂജാതനായെന്നും ദൈവകൃപകളെ നാം ഒരിക്കലും വിസ്മരിക്കാന്‍ പാടില്ല എന്നും താല്‍ക്കാലിക മായിട്ടുള്ള പ്രതിസന്ധികളെ തരണം ചെയ്യുവാന്‍ കുടിയേറ്റ ജനതയായ സമൂഹത്തെ ദൈവത്തോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ദൈവം പരിപാലിക്കുമെന്നും മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ സ്‌കോട്ട് ലാന്‍ഡ് ഹോളി ഫാമിലി കാത്തലിക് മിഷന്‍ നല്‍കിയ സ്വീകരണത്തില്‍ പറഞ്ഞു.

ക്‌നാനായ കത്തോലിക്കാ മിഷനുകളുടെ നേതൃത്വത്തില്‍ UK-യില്‍ നാലാഴ്ച നീണ്ടു നിന്ന സന്ദര്‍ശനത്തിനെത്തിയിരുന്ന കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന് പ്രകൃതി രമണീയമായ Scotland-ലെ ലിവിങ്സ്റ്റണിലെ സെന്റ് ആന്‍ഡ്രൂസ് കാത്തലിക് ചര്‍ച്ചില്‍ വച്ച് ഗംഭീര സ്വീകരണം നല്‍കി.

ഹോളി ഫാമിലി മിഷന്‍ ഡയറക്ടര്‍ ഫാ ജോസ് തേക്കുനില്‍ക്കുന്നതില്‍, കൈകാരന്മാരായ ശ്രീ ഷിബു ജോര്‍ജ് കാഞ്ഞിരത്തിങ്കല്‍ ശ്രീ സാബു ജോസഫ് കരോട്ട്ഞറേട്ട് ചേര്‍ന്ന് പൂച്ചെണ്ടു നല്‍കിയും പൊന്നാട അണിയിച്ചും വേദപാഠ കുട്ടികളുടെ താലപ്പൊലിയുടെയും നടവിളികളുടെയും അകമ്പടിയില്‍ മിഷനിലെ വിശ്വാസ സമൂഹം ഒന്നടങ്കം കൊച്ചു പിതാവിനെ ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിച്ചു. പാരീഷ് കൗണ്‍സിലിന്റെയും
വേദപാഠ അധ്യാപകരുടെയും നേതൃത്വത്തില്‍ പിതാവിന്റെ സന്ദര്‍ശനം ഭംഗിയാക്കുന്നതിന് വേണ്ട എല്ലാ ക്രമീകരണങ്ങളും ചെയ്തു.

ഭക്തി സാന്ദ്രമായ ദിവ്യബലിയര്‍പ്പിച്ചു ദൈവകരം പിടിച്ചു സഭാ സമുദായ സ്‌നേഹവും വിശ്വാസവുമുള്ളവരായി ഓരോ ക്‌നാനായക്കാരനും മാതൃക ആകണമെന്ന് മാര്‍ ജോസഫ് പണ്ടാരശ്ശേരി പറഞ്ഞു ഹോളിഫാമിലി ക്‌നാനായ മിഷനിലെ അമ്മമാരുടെ സംഘടനയായ ലീജിയന്‍ ഓഫ് മേരിയുടെ ഉത്ഘാടനം മാര്‍ ജോസഫ് പണ്ടാരശ്ശേരി നിര്‍വ്വഹിച്ചു.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ തല മത്സരത്തില്‍ Instrumental വയലിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഫെബിയ ജിസ്‌മോന്‍ മാറികവീട്ടില്‍, വാഴ്വിന്റ പ്രചാരണ ഫ്‌ലയര്‍-വീഡിയോകള്‍ ഉണ്ടാക്കുവാന്‍ സഹായിച്ച അല്‍ജോ ജോജോ മേലേടത്തിനും, അഞ്ച് ക്രിസ്തീയ ഭക്തിഗാനങ്ങള്‍ രജിച്ച് (Lyrics & tune) ചെയ്തു പുറത്തിറക്കിയ മരിയ ടോമി ഇളമ്പളശ്ശേരിയെയും പിതാവ് ആദരിച്ച് സമ്മാനങ്ങള്‍ നല്‍കി.

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ വേദപാഠം പ്രധാന അധ്യാപകന്‍ ജോര്‍ജ് പതിയില്‍ സ്വാഗതം പറയുകയും, പിതാവ് സമുദായത്തിലെ ആനുകാലിക വിഷയങ്ങളേക്കുറിച്ച് ആമുഖ വിശദീകരണം നല്‍കുകയും ചെയ്തു.

പങ്കെടുത്ത എല്ലാവര്‍ക്കും നിബന്ധനകളില്ലാതെ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരമൊരുക്കി. മെമ്പര്‍ഷിപ്, രെജിസ്‌ട്രേഷന്‍, അക്കൗണ്ട്, സര്‍ക്കുലര്‍, കോടതി കേസ് തുടങ്ങയ എല്ലാ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും ക്രത്യവും വ്യക്തമായ മറുപടിയാണ് അഭിവന്ദ്യ പിതാവ് നല്‍കിയത്.

എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് സമുദായം സഭാത്മക വിശ്വാസ സമൂഹമായി മുന്നോട്ടു പോകും എന്ന് പിതാവ് പ്രത്യാശ പ്രകടിപ്പിച്ചു. അഭിവന്ദ്യ പണ്ടാരശ്ശേരി പിതാവ് മിഷന്‍ ലീഗ്, യൂത്ത്, ടീച്ചേര്‍സ്, പാരിഷ് കൗണ്‍സില്‍, അള്‍ത്താര ശുശ്രുഷികള്‍ ഗായക സംഘം എന്നിവരുമായി സൗഹൃദ സംഭാഷണങ്ങള്‍ നടത്തി.

ഹോളി ഫാമിലി മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ സ്‌കോട്ട്‌ലാന്റില്‍ ഒര് പോസിറ്റീവ് എനര്‍ജി അനുഭവപ്പെടുന്നതായി മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവ് പറഞ്ഞു. മിഷനിലെ കുടുംബംഗളെ ഓരോരുത്തരായി നേരില്‍ കണ്ടു പരിചയം പുതുക്കുന്നതിനും ആശയ വിനിമയം നടത്തുന്നതിനും പണ്ടാരശ്ശേരില്‍ പിതാവ് സമയം കണ്ടെത്തി. കൈക്കാരന്‍ ശ്രീ ഷിബു ജോര്‍ജ് എല്ലാവര്‍ക്കും നന്ദി പറഞ്ഞു. Scotland – ന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ ത്യാഗത്തോടെ പങ്കെടുക്കാന്‍ എത്തിയത് ഹോളി ഫാമിലി മിഷ ന്റെ കൂട്ടായ്മ പ്രകടമായി.

സ്‌കോട്ട്‌ലാന്റിലെ ക്‌നാനായ മിഷനിലെ ജോര്‍ദ്ദാന്‍ കൂടാരയോഗത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയ വിഭവ സമൃദ്ധമായ സ്‌നേഹവിരുന്നോടെ പിതാവിന്റെ സന്ദര്‍ശന പരിപാടികള്‍ അവസാനിച്ചു. അന്നേ ദിവസം അന്‍പതാം ബര്‍ത്ത്‌ഡേ ആഘോഷിക്കുന്ന ജോസഫ് സൈമണ്‍ ഉപ്പൂട്ടില്‍ സ്‌നേഹവിരുന്നിന് സ്‌പോണ്‍സര്‍ ചെയ്തു.

Previous Post

ക്യാറ്റില്‍ ഉന്നത വിജയം

Next Post

മുട്ടം: പ്ളാക്കൂട്ടത്തില്‍ അന്നക്കുട്ടി ഉലഹന്നാന്‍

Total
0
Share
error: Content is protected !!