യു.കെ ക്നാനായ കാത്തലിക് മിഷന്‍ വിശുദ്ധ പത്താം പീയൂസിന്‍്റെ ജന്മഗൃഹത്തിലേക്ക് തീര്‍ത്ഥാടനം നടത്തി

ക്നാനായ കാത്തലിക് മിഷന്‍സ് യു.കെയുടെ ആഭിമുഖ്യത്തില്‍ കോട്ടയം രൂപതാ സ്ഥാപകനായ വിശുദ്ധ പത്താം പീയൂസിന്‍്റെ ജന്മഗൃഹവും ഇടവക ദേവാലയവും സന്ദര്‍ശിച്ചു. ‘ഇന്‍ യൂണിവേഴ്സി ക്രിസ്റ്റ്യനി’ എന്ന പത്താം പീയൂസ് മാര്‍പ്പാപ്പയുടെ തിരുവെഴുത്തിലൂടെയാണ് സ്വവംശ വിവാഹ നിഷ്ഠ കാത്തു സംരക്ഷിക്കുന്ന തെക്കുംഭാഗക്കാര്‍ക്ക് മാത്രമായി കോട്ടയം ആസ്ഥാനമാക്കി ഒരു പ്രത്യേക രൂപത സ്ഥാപിതമായത്. വിശുദ്ധ പത്താം പിയൂസിന്‍്റെ ജന്മഗൃഹം മ്യൂസിയമായി സംരക്ഷിച്ചിരിക്കുകയാണ്. ഇറ്റലിയിലെ വെനീസിന് സമീപമുള്ള ‘റിസേ’ എന്ന കൊച്ചു ഗ്രാമത്തിലാണ് ബെപ്പി എന്ന് വിളിപ്പേരുള്ള വിശുദ്ധ പത്താം പീയൂസിന്‍്റെ ജനനം. ഏറെ വികാരനിര്‍ഭരമായാണ് ഇവിടെ ക്നാനായ തീര്‍ത്ഥാടകര്‍ എത്തിയത്. പ്രാര്‍ത്ഥനയ്ക്കുശേഷം ദേവാലയ മുറ്റത്തും, ജന്മഗ്രൃഹത്തിലും നടവിളിച്ച് സന്തോഷം പങ്കുവച്ചാണ് ക്നാനായ മക്കള്‍ മടങ്ങിയത്. തീര്‍ത്ഥാടനത്തിന്‍്റെ ഭാഗമായി വത്തിക്കാനിലെ സെന്‍്റ് പീറ്റേഴ്സ് ബസലിക്കയിലുള്ള പത്താം പീയൂസിന്‍്റെ അന്ത്യവിശ്രമസ്ഥലവും സന്ദര്‍ശിക്കുന്നുണ്ട്. പാദവാ, അസീസി തുടങ്ങിയ പുണ്യ സ്ഥലങ്ങള്‍ കൂടി സന്ദര്‍ശിച്ച ശേഷമാവും തീര്‍ത്ഥാടകര്‍ യു.കെയില്‍ തിരിച്ചത്തെുക. ക്നാനായ കാത്തലിക് മിഷന്‍ യു.കെ ഇദംപ്രഥമമായി നടത്തുന്ന അന്താരാഷ്ര്ട തീര്‍ത്ഥാടനത്തില്‍ വിവിധ ക്നാനായ മിഷനുകളില്‍ അംഗങ്ങളായ അന്‍പത് പേരാണ് പങ്കെടുക്കുന്നത്. ഫാ. ജോഷി കൂട്ടുങ്കലാണ് തീര്‍ത്ഥാടകസംഘത്തെ നയിക്കുന്നത്.

Previous Post

ഉഴവൂര്‍ മുരിക്കനാപ്രായില്‍ M.C ജോസഫ്

Next Post

ബെല്‍ജിയം ക്‌നാനായ കുടിയേറ്റം കൂട്ടായ്മ കായികദിനം

Total
0
Share
error: Content is protected !!