ദൈവവചനത്തിന്റെ സാക്ഷികള്‍ ആകണം ഓരോ ക്രൈസ്തവ കുടുംബങ്ങളും- മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍

ക്രിസ്തുവിന്റെ സ്‌നേഹം പകര്‍ന്നു നല്‍കുവാന്‍ ദൈവവചനത്തിന്റെ സാക്ഷികളായി ഓരോ ക്രൈസ്തവ കുടുംബങ്ങളും രൂപാന്തരപ്പെടണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി. ഈസ്റ്റ് ആന്ഗ്ലിയായിലെ സെയിന്റ് തെരേസ ഓഫ് കല്‍ക്കട്ട ക്‌നാനായ കാത്തലിക് പ്രൊപ്പോസ്‌റ് മിഷന്‍ നല്‍കിയ സ്വീകരണത്തിലാണ് മാര്‍.ജോസഫ് പണ്ടാരശ്ശേരില്‍ അഭിപ്രായപ്പെട്ടത്. ദൈവം നമ്മുക്ക് നല്‍കിയിരിക്കുന്ന നന്മകളെ തിരിച്ചറിയുവാന്‍ സാധിക്കണമെന്നും നാം ആയിരിക്കുന്ന ഇടങ്ങളില്‍ വചനത്തിന്റെ സാക്ഷികളാകണമെന്നും വരും തലമുറയ്ക്ക് വചനത്തോട് സ്‌നേഹവും ആഭിമുഖ്യവും ലഭിക്കുന്നതിന് ഓരോ മാതാപിതാക്കളും വചനാധിഷ്ഠിതമായ ജീവിതം നയിക്കണമെന്നും ബൈബിള്‍ പാരായണം എല്ലാ ദിവസവും കുടുംബ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണമെന്നും മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്‌ബോധിപ്പിച്ചു.
കേംബ്രിഡ്ജിലെ സെന്റ് ലോറന്‍സ് ദേവാലയത്തില്‍ നടന്ന സ്വീകരണത്തില്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് മാത്യൂസ് വലിയ പുത്തന്‍പുര കൈകാരന്മാരായ ഡോണി കിഴക്കേ പറമ്പില്‍ മഹേഷ് ചേന്ന ങ്ങാട്ട് അക്കൗണ്ടന്റ് ടോമി ഒഴുങാലില്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.കുര്‍ബാനയ്ക്കു ശേഷം ലിജിയന്‍ ഓഫ് മേരിയുടെ ഉദ്ഘാടനവും 13 അംഗങ്ങളുടെ സത്യപ്രതിജ്ഞതയും നടന്നു.

 


കുര്‍ബാനയ്ക്ക് ശേഷം നടന്ന ചര്‍ച്ചയില്‍ ഓരോ വിഷയങ്ങള്‍ക്കും കൃത്യമായ മറുപടികള്‍ നല്‍കിയത് വഴി സംശയ നിവാരണത്തിന് സഹായകമായി. സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളുടെ നിജസ്ഥിതി മനസ്സിലാക്കുവാന്‍ ഏവര്‍ക്കും സാധിച്ചു. മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിന്റെ സന്ദര്‍ശനത്തോടെ അനുബന്ധിച്ച് സ്‌നേഹവിരുന്നും നടത്തപ്പെട്ടു.

സക്കറിയ പുത്തന്‍കളം

Previous Post

കാണണം, ‘കാരിത്താസ് ഭവനത്തിലെ’ ക്രിസ്തുമസ് കാലം

Next Post

മാള്‍ട്ട KCYL ക്രിസ്മസ് ആഘോഷവും പ്രവര്‍ത്തനോല്‍ഘാടനവും നടത്തി

Total
0
Share
error: Content is protected !!