മാത്യൂസ് മാര്‍ പക്കോമിയോസ് പിതാവിന് സ്വീകരണം നല്‍കി

തിരുവനന്തപുരം : തിരുവനന്തപുരം സെന്‍്റ് പയസ് ടെന്‍ത് ക്നാനായ കത്തോലിക്കാ ഇടവകയില്‍ ക്നാനായ സമുദായ അംഗവും പൂനെ – കട്കി ഭദ്രാസനത്തിന്‍്റെ അധ്യക്ഷനുമായ മാത്യൂസ് മാര്‍ പക്കോമിയോസ് പിതാവിന് സ്വീകരണം നല്‍കി. പിതാവിന്‍്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് വികാരി ഫാ. മിഥുന്‍ വലിയപുളിഞ്ചാക്കില്‍ഇനെര്‍ അധ്യക്ഷനായി നടന്ന അനുമോദന മീറ്റിംഗില്‍ മാത്യൂസ് മാര്‍ പക്കോമിയോസ്, സജിമോന്‍ വേലിക്കട്ടെല്‍, പ്രിബിന്‍ കിഴക്കയില്‍, ശ്രീ. ജെയിംസ് ഒഴുങ്ങാലില്‍, ഷാജി കുറുപ്പംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. മീറ്റിംഗില്‍ ഈ വര്‍ഷം സ്കൂള്‍ തല 10,12 ക്ളാസുകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള സ്കോളര്‍ഷിപ്പും, വിശ്വാസ പരിശീലനത്തിന് ഒന്ന് മുതല്‍ പന്ത്രണ്ട് വരെ ക്ളാസുകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള സ്കോളര്‍ഷിപ്പും പിതാവ് സമ്മാനിച്ചു. പിതാവിന് ഇടവകയുടെ ഉപഹാരം കൈക്കാരന്മാര്‍ സമ്മാനിച്ചു.

Previous Post

വൈദികരുടെ സ്ഥലംമാറ്റം

Next Post

കരിങ്കുന്നത്ത് സണ്‍ഡേ സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു

Total
0
Share
error: Content is protected !!