തുവാനീസ ബൈബിള്‍ കണ്‍വെന്‍ഷന് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

കോതനല്ലുര്‍: 2025 മഹാ ജൂബിലിയോടനുബന്ധിച്ച് പ്രത്യാശയുടെ പ്രവാചകരാവുക എന്ന ആപ്തവാക്യത്തോടെ ഡിസംബാര്‍ 11 ന് ആരംഭിക്കുന്ന 21ാംമത് തുവാനിസ കണ്‍വെന്‍ഷന്‍്റ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. കണ്‍വെന്‍ഷന്‍്റെ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കൂടിയ മീറ്റിംഗില്‍ എട്ട് പുതിയ കമ്മിറ്റികള്‍ രൂപികരിച്ചു. കോട്ടയം അതിരൂപത കരിസ്മാറ്റിക് കമ്മീഷന്‍െറ നേതൃത്വത്തില്‍ കെ.സി.സി, കെ.സി.ഡബ്ള്യൂ.എ, കെ.സി.വൈ.എല്‍ , വിന്‍സെന്‍റ് ഡി പോള്‍, ലീജിയന്‍ ഓഫ ്മേരി, ജീസസ് യൂത്ത്, സി.എം.എല്‍ എന്നിവയുടെ സഹകരണത്തോടെയാണ് കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നത്. ജനറല്‍ കോര്‍ഡിനേറ്റേഴ്സായി ബെന്നി വട്ടംതൊട്ടിയില്‍, യു.കെ സ്റ്റീഫന്‍ ഉറുമ്പില്‍ എന്നിവരെ തെരഞ്ഞെടുത്തു. വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായി ഡെക്കറേഷന്‍- ജയിംസ് കൊരട്ടിയില്‍, മധ്യസ്ഥപ്രാര്‍ഥന -ജോണി പി.സി പൂവത്തേല്‍,ലിറ്റര്‍ജി-LDSJG സിസ്റ്റേഴ്സ്, പബ്ളിസിറ്റി- യു.കെ സ്റ്റീഫന്‍, ഫിനാന്‍സ്- സാബു മുണ്ടകപ്പറമ്പില്‍ , ഫുഡ്-ഏബ്രാഹം കിഴിവള്ളില്‍ എന്നിവരെ തെരഞ്ഞെടുത്തു. രാവിലെ 9.30ന് ജപമാലയോടെ ആരംഭിച്ച് 11.30ന് വി.കുര്‍ബാനയോടെ വൈകുന്നേരം 3.30ന് കണ്‍വെന്‍ഷന്‍ സമാപിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ ഫാ. റെജി മുട്ടത്തില്‍ അറിയിച്ചു.

Previous Post

ഹരിത കലാലയ സര്‍ട്ടിഫിക്കറ്റ് നേടി പി.കെ.എം കോളേജ് ഓഫ് എഡ്യുക്കേഷന്‍

Next Post

ചാമക്കാല: കാലാത്താട്ടില്‍ ജോസ് എബ്രഹാം

Total
0
Share
error: Content is protected !!