തൂവാനിസാ ബൈബിള്‍ കണ്‍വന്‍ഷന് തുടക്കമായി

കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രാര്‍ത്ഥനാലയമായ കോതനല്ലൂര്‍ തൂവാനിസ ധ്യാനകേന്ദ്രത്തില്‍ നടത്തപ്പെടുന്ന ബൈബിള്‍ കണ്‍വന്‍ഷന് തുടക്കമായി. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ കൃത്ജഞതാബലിയര്‍പ്പിച്ച് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. മംഗളവര്‍ത്തക്കാലത്തില്‍ ക്രിസ്തുവിനെ പ്രത്യാശയോടെ കൊണ്ടുനടക്കുന്ന തീര്‍ത്ഥാടകരാകാന്‍ ഉദ്ഘാടനസന്ദേശത്തില്‍ പിതാവ് ഉദ്ബോധിപ്പിച്ചു. കടുത്തുരുത്തി ഫൊറോനയിലെ വൈദികര്‍ സഹകാര്‍മ്മികരായി പങ്കെടുത്തു. രാവിലെ 9.30 ന് ജപമാലയോടെയാണ് കണ്‍വന്‍ഷന്‍ ശുശ്രൂഷകള്‍ ആരംഭിച്ചത്. തുടര്‍ന്ന് കടുത്തുരുത്തി ഫൊറോന വികാരി ഫാ. തോമസ് ആനിമ്മൂട്ടിലിന്റെ കാര്‍മ്മികത്വത്തില്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തി. ഫാ. ജിസണ്‍പോള്‍ വേങ്ങാശ്ശേരി വചന ശുശ്രൂഷയ്ക്കു നേതൃത്വം നല്‍കി. ഡിസംബര്‍ 14 വരെ നടത്തപ്പെടുന്ന തൂവാനിസ ബൈബിള്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് മാര്‍ മാത്യു മൂലക്കാട്ട്, ഗീവര്‍ഗീസ് മാര്‍ അപ്രേം, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. മാത്യു മണക്കാട്ട് എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയ്ക്കും ശുശ്രൂഷകള്‍ക്കു നേതൃത്വം നല്കും. 2025 മഹാജൂബിലിയോടനുബന്ധിച്ച് ‘പ്രത്യാശയുടെ തീര്‍ത്ഥാടകരാകുക’ എന്നതാണ് ബൈബിള്‍ കണ്‍വന്‍ഷന്റെ പ്രമേയം. വിശുദ്ധ കുര്‍ബാന, ജപമാല, വചനപ്രഘോഷണം, ദിവ്യകാരുണ്യാരാധന, അനുരഞ്ജന ശുശ്രൂഷ തുടങ്ങിയവ കണ്‍വന്‍ഷനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. കണ്‍വന്‍ഷന്‍ ദിനങ്ങള്‍ രാവിലെ 9.30 ന് ജപമാലയോടെ ആരംഭിച്ച് വൈകിട്ട് 3.30 ന് സമാപിക്കും.

Previous Post

ചാമക്കാല: ചിറയില്‍ പുത്തന്‍പുരയില്‍ സി.പി. ഫിലിപ്പ്

Next Post

കുറുമുളളൂര്‍: പാടികുന്നേല്‍ അന്നമ്മ ജോസഫ്

Total
0
Share
error: Content is protected !!