കൂടല്ലൂര്‍: കൂടല്ലൂര്‍ സെന്റ് മേരീസ് ഇടവകയിലെ തിരുബാലസഖ്യാംഗങ്ങള്‍ക്കായി സെമിനാര്‍ നടത്തി. കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സിസ്റ്റര്‍ ജാസ്മിന്‍, സിസ്റ്റര്‍ ആനി എന്നിവരാണ് സെമിനാറിന് നേതൃത്വം നല്കിയത്. ‘കുഞ്ഞുങ്ങള്‍ കുഞ്ഞുങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക’ എന്ന തിരുബാലസഖ്യത്തിന്റെ ആദര്‍ശവാക്യം നൃത്തത്തിലൂടെയും അഭിനയത്തിലൂടെയും കുട്ടികളെ പഠിപ്പിച്ചു. മൊബൈല്‍ ഫോണ്‍ അനാവശ്യമായി ഉപയോഗിക്കുകയില്ലായെന്നു കുട്ടികള്‍ പ്രതിജ്ഞയെടുത്തു. തിരുബാലസഖ്യം യൂണിറ്റ് ഭാരവാഹികളായി ഏബല്‍ റെല്‍സ്, സേറാ മരിയ ജോബിന്‍സ്, ജിയോണ്‍ മനു, അല്‍ഫോന്‍സി ജോബി എന്നിവരെ തെരഞ്ഞെടുത്തു. സിസ്റ്റര്‍ ഫ്രാന്‍സി, ഷൈജ ജോസ്, സോണിയ ബിനോയി, സിബി സിബി എന്നിവര്‍ നേതൃത്വം നല്കി.