തേറ്റമല പള്ളിയില്‍ കര്‍ഷക ക്ളബ്ബ് ആരംഭിച്ചു

തേറ്റമല : സെന്‍്റ് സ്റ്റീഫന്‍സ് പള്ളിയില്‍ കര്‍ഷക ക്ളബ്ബ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. പള്ളി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെ.സി.സി. യൂണിറ്റ് പ്രസിഡന്‍്റ് ജോണ്‍ കുളക്കാട്ടുകുടി ആധ്യക്ഷതവഹിച്ചു. കെ.സി.സി. മലബാര്‍ റീജിയന്‍ പ്രസിഡന്‍്റ് ജോസ് കണിയാംപറമ്പില്‍ ക്ളബ്ബ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഷാജി മേക്കര അനുഗ്രഹ പ്രഭാഷണവും കെ.സി.സി. അതിരുപത ജോയിന്‍്റ് സെക്രട്ടറി ഷിജൂ കൂറാന, മുഖ്യപ്രഭാഷണവും കര്‍ഷക ഫോറം അതിരൂപത ചെയര്‍മാന്‍ എം.സി. കുര്യാക്കോസ് വിഷയാവതരണവും നടത്തി. കെ.സി.സി പെരിക്കല്ലൂര്‍ ഫൊറോന പ്രസിഡന്‍്റ് ജോണി പുത്തന്‍ കണ്ടത്തില്‍, കെ.സി. ഡബ്ള്യുഎ യൂണിറ്റ് പ്രസിഡന്‍്റ് ബിന്ദു ജോണ്‍ എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി. ജോര്‍ജ് പെരിങ്ങേലില്‍ സ്വാഗതവും ജാസ്മിന്‍ ബിനോയി കൃതജ്ഞതയും പറഞ്ഞു. ജെയ് മോന്‍ മാത്യു മുട്ടത്തില്‍ കര്‍ഷകക്ളബ്ബ് കണ്‍വീനറായി തിരഞ്ഞെടുക്കപ്പെട്ടു.

Previous Post

‘പെനുവേല്‍ ’24 : മലബാറിലെ യുവജനങ്ങള്‍ക്ക് ആത്മീയ ഉണര്‍ത്തുപാട്ടായി

Next Post

കെ സി വൈ എല്‍ അരീക്കര പരിസ്ഥിതി ദിനം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!