കോട്ടയം അതിരൂപതയില്‍ വിശ്വാസ പരിശീലനത്തിന് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന അധ്യാപകര്‍ക്കും, പുതുതായി വിശ്വാസ പരിശീലകര്‍ അകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി ഒരു ബേസിക് ദൈവശാസ്ത്ര കോഴ്സ് അതിരൂപത വിശ്വാസപരിശീലന കമ്മീഷന്‍്റെ നേതൃത്വത്തില്‍ മെയ് 9 മുതല്‍ 11 വരെ ചൈതന്യ പാസ്റ്ററല്‍ സെന്‍്ററില്‍ നടത്തുന്നതാണ്. 3 ദിവസത്തെ ഈ ദൈവശാസ്ത്ര കോഴ്സില്‍ ഒരു ഇടവകയില്‍ നിന്ന് മിനിമം രണ്ട് അധ്യാപകരെങ്കിലും പങ്കെടുക്കേണ്ടതാണ്. ഒരാള്‍ക്ക് 1000 രൂപയാണ് ഫീസ്. കോഴ്സില്‍ സംബന്ധിക്കുന്നവരുടെ പേരും അവരുടെ ഫോണ്‍ നമ്പരും ഏപ്രില്‍ 20 ന് മുന്‍പായി ഓഫീസില്‍ അറിയിക്കേണ്ടതാണ്.
ദൈവശാസ്ത്ര കോഴ്സ്
