ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു

താമ്പാ: സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്ക ഫൊറോനാ ദേവാലയത്തില്‍ ടീന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. ജോസ് ആദോപ്പള്ളിയുടെ പ്രാര്‍ത്ഥനയോടെ പരിപാടികള്‍ ആരംഭിച്ചു.

വിവിധ മേഖലകളിലെ വിദഗ്ദരായ ഫാ. ജോസഫ് ചാക്കോ, ലൂസി സ്‌ട്രോമന്‍, ജിമ്മി കാവില്‍, ഡോ. ബിബിത സിജോയ് പറപ്പള്ളില്‍, ജെഫ്റി ചെറുതാന്നിയില്‍ എന്നിവര്‍ സെമിനാര്‍ നയിച്ചു. സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സാലി കുളങ്ങര, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോയ്സന്‍ പഴയമ്പള്ളില്‍, സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Previous Post

സി. ദെല്‍മാസ്യാ SVM വെച്ചൂക്കാലായില്‍

Next Post

കരിങ്കുന്നം: ചക്കുങ്കല്‍ സി. എം. ചാക്കോ

Total
0
Share
error: Content is protected !!