ഒര്‍ലാണ്ടോ : താമ്പ ക്നാനായ കത്തോലിക്കാ ഫൊറോനാ ബൈബിള്‍ കലോത്സവം ഒര്‍ലാണ്ടോയില്‍ അരങ്ങേറി. നാലു ഇടവകകള്‍ തമ്മിലുള്ള അത്യന്തം വാശിയേറിയ കലാമത്സരത്തില്‍ ഒര്‍ലാണ്ടോ St സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ ഇടവക ഒന്നാം സ്ഥാനം കരസ്ഥമാക്കി ചാമ്പ്യന്മാരായി. വിശുദ്ധ കുര്‍ബാനയോടുകൂടിയാണ് കലോല്‌സവത്തിനു തുടക്കം കുറിച്ചത്. ഫൊറോനാ സമൂഹത്തിന്റെ സാന്നിധ്യത്തില്‍ ഷിക്കാഗോ രൂപതാ വികാരി ജനറാളും ക്നാനായ റീജനല്‍ ഡയറക്ടറുമായ ഫാ. തോമസ് മുളവനാല്‍ തിരിതെളിച്ചു കൊണ്ട് കലോത്സവത്തി ന്റെ ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. തദവസരത്തില്‍ റ്റാംപ ഫൊറോനാ വികാരി ഫാ. ജോസ് ആദോപ്പിള്ളില്‍, അറ്റ്‌ലാന്റ ഇടവക വികാരി ഫാ. ജോസ് ചിറപുറത്ത്, മയാമി ഇടവക വികാരി ഫാ.സജി പിണര്‍കയില്‍, ഒര്‍ലാണ്ടോ ഇടവക വികാരി ഫാ. ജോബി പൂച്ചുകണ്ടത്തില്‍ , കലോത്സവത്തിന്റെ ജോയിന്റ് കണ്‍വീനര്‍ സിജോയി പറപ്പിള്ളില്‍, നാല് ഇടവകകളിലെയും കൈക്കാരന്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നൂ. ഇതോടൊപ്പം കലോല്‌സവത്തിന്റെ ഭാഗമായ ബൈബിള്‍ പ്രതിഷ്ടാ കര്‍മ്മം ഫാ ജോസ് ആദോപ്പിള്ളില്‍ നിര്‍വ്വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ സുനിമോള്‍ സിന്റോ വെട്ടുകല്ലേല്‍ ആമുഖവും Fr joby പുച്ചൂകണ്ടതില്‍ സ്വാഗതവും ജോണ്‍സണ്‍ കണ്ണംകുന്നേല്‍ കൃതജ്ഞതയും പ്രകാശിപ്പിച്ചു. 26 മത്സരയിനങ്ങളിലായി 250 ഓളം കലാപ്രതിഭകള്‍ വിവിധ സ്റ്റേജുകളിലായി മാറ്റുരച്ചു.മത്സരങ്ങളുടെ ജഡ്‌ജെസ് ആയി അമേരിക്കയിലേ വിവിധ ഇടവകകളില്‍ നിന്നുള്ള പ്രഗത്ഭര്‍ എത്തിയിരുന്നൂ.
തുടര്‍ന്ന് നടന്ന സമാപന സമ്മേളനത്തില്‍ ഫൊറോനാ സെക്രട്ടറി ജിജോ ചിറയില്‍ ആമുഖവും ജോയിന്റ് കണ്‍വീനര്‍ സിജോയ് പറപ്പിള്ളില്‍ സ്വാഗതവും പറഞ്ഞു. അദ്ധ്യക്ഷ പ്രസംഗത്തില്‍ ഫൊറോനാ വികാരി ഫാ ജോസ് ആദോപ്പിള്ളില്‍ ഫൊറോനായില്‍ നടക്കാനിരിക്കുന്ന വിവിധ പരിപാടികളേക്കുറിച്ചു പ്രതിപാദിക്കുകയും മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കായി അഭിനന്ദനങ്ങള്‍ നേരുകയും ചെയ്തു. വിജയിച്ചവര്‍ക്കുള്ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഒര്‍ലാണ്ടോ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക ഇടവകക്കുള്ള ചാമ്പ്യന്‍സ് ട്രോഫി ഫാ. ജോസ് ആദോപ്പിള്ളിലും രണ്ടാം സ്ഥാനം കരസ്ഥമാക്കിയ റ്റാംപ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തോലിക്ക ഇടവക്കുള്ള റണ്ണേഴ്സ്അപ്പ് ട്രോഫി ഫാ. ജോബി പൂച്ചുകണ്ടത്തിലും വിജയികള്‍ക്കായി സമ്മാനിച്ചു. നാല് ഇടവകകളും ചേര്‍ന്ന് ഒരുക്കിയ പുരാതന പാട്ട് ഗ്രാന്റ് ഫിനാലെയോടുകൂടി സമാപന സമ്മേളനം അവസാനിച്ചു. ലൂക്ക് തോമസ് മലയാറ്റികുഴിയില്‍ ബോബി കണ്ണന്‍ കുന്നേല്‍, ജൂലി ചിറയില്‍ ജേക്കബ് thachedan എന്നിവര്‍ സമാപന സമ്മേളനത്തിന് നേതൃത്വം നല്‍കി.