താമ്പാ പള്ളിയില്‍ ദമ്പതി സംഗമം സംഘടിപ്പിച്ചു

താമ്പാ: സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയില്‍ മൂന്നു ദിവസം നീണ്ടുനിന്ന ദമ്പതി സംഗമം സംഘടിപ്പിച്ചു. ആദ്യ ദിനത്തില്‍ ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെ പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടന്ന ക്ളാസ്സുകള്‍ക്കും ചര്‍ച്ചകള്‍ക്കും ഡോ. അജോമോള്‍ പുത്തന്‍പുരയില്‍, ടോണി പുല്ലാപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി. ഇതിനോടനുബന്ധിച്ചു ദമ്പതികളൊരുമിച്ചു ക്ലിയര്‍ വാട്ടര്‍ ബീച്ചിലേക്ക് നടത്തിയ ഉല്ലാസ യാത്രയും ഡിന്നറും ഏറെ ഹൃദ്യമായിരുന്നു. ചര്‍ച്ച് എക്‌സിക്യൂട്ടീവ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സിജോയ് പറപ്പള്ളില്‍

 

Previous Post

കെമിസ്ട്രിയില്‍ പി എച്ച് ഡി

Next Post

Couples Gathering organized at Tampa Church

Total
0
Share
error: Content is protected !!