ഒര്‍ലാണ്ടോ: താമ്പാ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ബൈബിള്‍ കാലോത്സവം നവംബര്‍ 23 ശനിയാഴ്ച്ച നടത്തപ്പെടും. ഒര്‍ലാണ്ടോ സെന്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ ഇടവക പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കും.
അന്നേദിവസം രാവിലെ 9.30 ന് വിശുദ്ധ കുര്ബാനയോടു കൂടി ബൈബിള്‍ കാലോത്സവത്തിന് തുടക്കമാകും. ചിക്കാഗോ രൂപതാ വികാരി ജനറാളും ക്നാനായ റീജിയണല്‍ ഡയറക്ടറുമായ ഫാ. തോമസ് മുളവനാല്‍ കാലോത്സവം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ബൈബിള്‍ പ്രതിഷ്ഠയും നടത്തും.
തുടര്‍ന്ന് ഇരുനൂറ്റമ്പതോളം കലാ പ്രതിഭകള്‍ വിവിധ സ്റ്റേജുകളിലായി 26 മത്സരയിനങ്ങളില്‍ മാറ്റുരക്കും. താമ്പ ഫൊറോനായുടെ കീഴിലുള്ള അറ്റ്‌ലാന്റ, മിയാമി, ഒര്‍ലാണ്ടോ, താമ്പ തുടങ്ങിയ ഇടവകളില്‍ നിന്നുള്ള ആളുകള്‍ കാലോത്സവത്തില്‍ പങ്കാളികളാകും.
ഫാ. ജോസ് ആദോപ്പിള്ളില്‍, ഫാ. ജോസ് ചിറപുറത്ത്, ഫാ. സജി പിണര്‍കയില്‍, ഫാ. ജോബി പൂച്ചുകണ്ടത്തില്‍, സിജോയ് പറപ്പള്ളില്‍, ദീപക് മുണ്ടുപാലത്തിങ്കല്‍, ജോണ്‍സന്‍ കണ്ണാംകുന്നേല്‍, ജോസഫ് പതിയില്‍, ജൂലി ചിറയില്‍, ഫിലിപ്പ് വെള്ളാപ്പള്ളിക്കുഴിയില്‍, റെനി പച്ചിലമാക്കില്‍, സാലി കുളങ്ങര, സിസ്റ്റര്‍ സാന്ദ്രാ എസ്.വി.എം., സുബി പനംതാനത്ത് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.