ലഹരിവിരുദ്ധ ദിനം: ലേഖന മത്സര വിജയികള്‍

കോട്ടയം: കെ സി ബി സി മദ്യവിരുദ്ധ സമിതി കോട്ടയം അതിരൂപത ടെമ്പറന്‍സ് കമ്മീഷനും അപ്നാദേശും സംയുക്തമായി ലഹരിക്കെതിരെ ബോധവല്‍ക്കരണത്തിന്‍്റെ ഭാഗമായി ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് അതിരൂപത അംഗങ്ങള്‍ക്കായി നടത്തിയ ലേഖന മത്സര വിജയികള്‍: ഒന്നാം സമ്മാനം സിനി സാബു മുകളേല്‍ അറുന്നൂറ്റിമംഗലം , രണ്ടാം സമ്മാനം ത്രേസ്യാമ്മ മാത്യു കൊരട്ടിയില്‍ പേരൂര്‍, മൂന്നാം സമ്മാനം സിസ്റ്റര്‍ ഹന്ന എസ്.ജെ.സി മോനിപ്പള്ളി. ആഗോള ലഹരി വിരുദ്ധ ദിനാചരണവും ലേഖന മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും ജൂണ്‍ 30ന് ഞായറാഴ്ച 11:30 ന് സംക്രാന്തി ലിറ്റില്‍ ഫ്ളവര്‍ ക്നാനായ കത്തോലിക്ക പള്ളിയില്‍ നടക്കും. മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘടനം നിര്‍വഹിക്കും.
അതിരൂപത ടെമ്പറന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ:മാത്യ കുഴിപ്പിള്ളിയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ അപ്നാദേശ് ചീഫ് എഡിറ്റര്‍ ഫാ:മാത്യു കുരിയത്തറ, സംക്രാന്തി പള്ളിവികാരി ഫാ:തോമസ് പുതിയകുന്നേല്‍ എന്നിവര്‍ പങ്കെടുക്കും.

Previous Post

ചാമക്കാല: കോളംമ്പ്രായില്‍ ജോസ്

Next Post

ഗസ്റ്റ് അധ്യാപക ഒഴിവ്

Total
0
Share
error: Content is protected !!