കോട്ടയം: കെ സി ബി സി മദ്യവിരുദ്ധ സമിതി കോട്ടയം അതിരൂപത ടെമ്പറന്‍സ് കമ്മീഷന്‍്റെ ആഭിമുഖ്യത്തില്‍ ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്‍്റെ അതിരൂപതാതല ഉദ്ഘാടനം സംക്രാന്തി ലിറ്റില്‍ ഫ്ളവര്‍ ക്നാനായ കത്തോലിക്ക പള്ളിയില്‍ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു.
ലഹരി ഉപയോഗിക്കുന്ന വ്യക്തിയും അവരുടെ കുടുംബവും നശിക്കുന്നതിനോടൊപ്പം സമൂഹവും നശിക്കുന്നു .അതിനാല്‍ ലഹരി എന്ന തിന്മയില്‍ നിന്നും ഒരു വ്യക്തിയെ എങ്കിലും മോചിപ്പിക്കുവാന്‍ സാധിക്കുമെങ്കില്‍ അതു സമൂഹത്തിന് നല്‍കുന്ന ഏറ്റവും വലിയ സംഭാവനയാണെന്ന് പിതാവ് പറഞ്ഞു.
അതിരൂപത ടെമ്പറന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ .മാത്യു കുഴിപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. അപ്നാദേശ് ചീഫ് എഡിറ്റര്‍ ഫാ. മാത്യു കുരിയത്തറ, സംക്രാന്തി പള്ളി വികാരി ഫാ. തോമസ് പുതിയകുന്നേല്‍, ടെമ്പറന്‍സ് കമ്മീഷന്‍ അതിരൂപത പ്രസിഡന്‍റ് ജോസ്മോന്‍ പുഴക്കരോട്ട്, സെക്രട്ടറി ജോസ് ഫിലിപ്പ് പാട്ടകണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച് ടെമ്പറന്‍സ ്കമ്മീഷന്‍ അപ്നാദേശിന്‍െറ സഹകരണത്തോടെ നടത്തിയ ലേഖന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സിനി സാബു മുകളേല്‍ അറുനൂറ്റിമംഗലം, രണ്ടാം സ്ഥാനം നേടിയ ത്യേസ്യാമ്മ മാത്യു കൊരട്ടിയില്‍ പേരുര്‍, മൂന്നാം സ്ഥാനം നേടിയ സി. ഹന്ന എസ്.ജെ.സി മോനിപ്പള്ളി എന്നിവര്‍ക്ക് മാര്‍ മാത്യു മൂലക്കാട്ട് സമ്മാനങ്ങളും വിതരണം ചെയ്തു.