അധ്യാപകര്‍ക്കായുള്ള ഏകദിന സെമിനാര്‍ നടത്തപ്പെട്ടു

കോട്ടയം അതിരൂപത വിശ്വാസപരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ 1 മുതല്‍ 4 വരെ ക്ലാസുകളില്‍ വിശ്വാസ പരിശീലനം നടത്തുന്ന അധ്യാപകര്‍ക്കായുള്ള ഏകദിന സെമിനാര്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടത്തപ്പെട്ടു. സെമിനാറിന്റെ ഉദ്ഘാടനം കെ.സി.എസ്.എല്‍, തിരുബാലസഖ്യം അതിരൂപത ഡയറക്ടര്‍ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയില്‍ നിര്‍വ്വഹിച്ചു. അധ്യാപകര്‍ക്കായി നടത്തിയ സെമിനാറിന് അജ്കര്‍, നെല്ലിയാടി വികാരി ഫാ. ജിബിന്‍ കാലായികരോട്ട് ഒ.എസ്.എച്ച് നേതൃത്വം നല്‍കി. വിശ്വാസപരിശീലന കമ്മീഷനംഗങ്ങളായ സി. ഐറിന്‍ എസ്.ജെ.സി, സി. ജോയ്‌സി കാരിത്താസ്, സി. ഹര്‍ഷ എസ്.ജെ.സി സി. ബ്ലെസ്സി എസ്.വി.എം എന്നിവര്‍ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി 230 ഓളം ആദ്ധ്യാപകര്‍ സെമിനാറില്‍ പങ്കെടുത്തു.

 

 

 

 

Previous Post

ചുള്ളിക്കര:  കാരുപ്ലാക്കില്‍ ഏലിക്കുട്ടി ചാക്കോ

Next Post

ലഹരിക്കെതിരെ പോരാടുക: മാര്‍ മാത്യു മൂലക്കാട്ട്

Total
0
Share
error: Content is protected !!