കോട്ടയം അതിരൂപത വിശ്വാസപരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ 5,6,7 ക്ലാസുകളില്‍ വിശ്വാസ പരിശീലനം നടത്തുന്ന അധ്യാപകര്‍ക്കായുള്ള ഏകദിന സെമിനാര്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍വച്ച് ജൂലൈ 7-ാം തീയതി ഞായറാഴ്ച നടത്തപ്പെട്ടു. സെമിനാറിന്റെ ഉദ്ഘാടനം അതിരൂപത മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. സജി കൊച്ചുപറമ്പില്‍ നിര്‍വ്വഹിച്ചു. അധ്യാപകര്‍ക്കായി നടത്തിയ സെമിനാറിന് റവ ഡോ. ജോഷി മയ്യാറ്റില്‍ നേതൃത്വം നല്‍കി. അതിരൂപതയിലെ വിവിധ ഇടവകകളില്‍നിന്നായി 180 അദ്ധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുത്തു.
അധ്യാപകര്‍ക്കായുള്ള ഏകദിന സെമിനാര്‍ നടത്തപ്പെട്ടു
