തെള്ളിത്തോട്: അതിരൂപത വിശ്വാസപരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ പടമുഖം ഫൊറോനായിലെ അദ്ധ്യാപകര്‍ക്കായി ഏകദിനസെമിനാര്‍ തെള്ളിത്തോട് സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍വച്ച് നടത്തപ്പെട്ടു. പടമുഖം ഫൊറോന വികാരി ഫാ. ഷാജി പൂത്തറ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഫാ. ജോയി കറുകപ്പറമ്പില്‍, ജോണി റ്റി.കെ, മാത്യൂസ് ജെറി, സി.ബെറ്റ്‌സി എസ്.വി.എം, സി. സ്റ്റാര്‍ലറ്റ് എസ്.വി.എം, സി. ഷിജി കാരിത്താസ് എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി. പടമുഖം ഫൊറോനയിലെ വിവിധ ഇടവകകളില്‍നിന്നായി 70തോളം അദ്ധ്യാപകര്‍ സെമിനാറില്‍ പങ്കെടുത്തു.
അദ്ധ്യാപകസെമിനാര്‍ നടത്തി
