ഷിക്കാഗോ: സെപ്റ്റംബര്‍ അഞ്ച് അദ്ധ്യാപകദിനമായി ഭാരതത്തില്‍ ആചരിക്കുമ്പോള്‍
ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍ ഇടവകയില്‍ വിവിധ മേഖലയില്‍ അദ്ധ്യാപകരായി സേവനം ചെയ്ത എല്ലാവരെയും വി. മദര്‍ തെരേസയുടെ തിരുനാള്‍ ദിനത്തില്‍ പ്രത്യേകം ആദരിച്ചു. അന്നേ ദിവസം ഫാ. ജോസഫ് പുതുപറമ്പില്‍ വി.കുര്‍ബ്ബാന അര്‍പ്പിക്കുകയും ഫാ.ജോബി പന്നൂറയില്‍ വചന സന്ദേശം നല്‍കുകയും ചെയ്തു. ഫാ. ബിന്‍സ് ചേത്തലില്‍ അദ്ധ്യാപകരെ പ്രത്യേകം ആദരിച്ചു.