പാല: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ളിക്ക ്പാലായില്‍ തുടക്കമായി. അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സിസ്റ്റ്യൂട്ടില്‍ നടന്ന ചടങ്ങില്‍ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ലെയോപോള്‍ദോ ജിറേല്ലി ഉദ്ഘാടനം ചെയ്തു. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷതവഹിച്ചു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തി. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍, ആര്‍ച്ച് ബിഷപ്പ് ജോസഫ് മാര്‍ ഗ്രിഗോറിയോസ്, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മോണ്‍.ഡോ. ജോസഫ് തടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഫാ. സെബാസ്റ്റ്യന്‍ ചാലക്കല്‍് , ഫാ. തോമസ് മേല്‍വെട്ടത്ത്് ഡോ. പി.സി അനിയന്‍കുഞ്ഞ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.