കാക്കനാട്: സീറോ മലബാര്‍ സഭയുടെ പുതിയ സ്ഥിരം സിനഡ് അംഗങ്ങളായി കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്, പാല രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, തലശേരി അതിരൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് പാപ്ളാനി, തൃശുര്‍ അതിരൂപത അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രുസ് താഴത്ത് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചു വര്‍ഷത്തേക്കാണ് നിയമനം. മാര്‍ മാത്യു മൂലക്കാട്ടും മാര്‍ ജോസഫ് പാംപ്ളാനിയും മാര്‍ ആന്‍ഡ്രുസ് താഴത്തും കഴിഞ്ഞ സിനഡിലും സ്ഥിരം അംഗങ്ങളായിരുന്നു. സാധാരണ ഭരണ കാര്യങ്ങളിലും അടിയന്തിര സാഹചര്യങ്ങളിലും മേജര്‍ ആര്‍ച്ച് ബിഷപ്പിനെ സഹായിക്കുകയാണ് ഇവരുടെ ഉത്തരവാദിത്വം. സ്ഥിരം സിനഡ് അംഗങ്ങളുടെ അഭാവത്തില്‍ മാര്‍ തോമസ് തറയില്‍, മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ റെമിജിയോസ്ഇഞ്ചനാനിയില്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.