സ്റ്റോക്ക് ഓണ്‍ ട്രെന്റ് ക്‌നാനായ കാത്തലിക് മാസ്സ് സെന്ററില്‍ വേദപാഠ ക്ലാസ്സുകള്‍ ആരംഭിച്ചു

സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ഭാഗമായുള്ള സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ക്‌നാനായ കാത്തലിക് മാസ്സ് സെന്ററില്‍ വിശ്വാസ പരിശീലന ക്ലാസ്സുകള്‍ ആരംഭിച്ചു. കത്തോലിക്കാ വിശ്വസത്തിലും ക്നാനായ പാരമ്പര്യത്തിലും അധിഷ്ഠിതമായ ജീവിതം നമ്മുടെ കുട്ടികളില്‍ ബാല്യം മുതലേ രൂപപ്പെടുത്തുന്നതിന് സഹായകമായ വിധത്തിലാണ് വിശ്വാസപരിശീലനം ക്രമീകരിച്ചിരിക്കുന്നത്.

ക്രൈസ്തവജീവിതത്തിന്റെയാകെ ഉറവിടവും അത്യുച്ചസ്ഥാനവുമായ വിശുദ്ധ കുര്‍ബാനയോട് ചേര്‍ന്നുനിന്നുകൊണ്ടുള്ള വിശ്വാസപരിശീലമാണ് യുകെയിലെ ക്നാനായ കത്തോലിക്കാ മിഷനുകള്‍ ലക്ഷ്യം വയ്ക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും. എന്തെന്നാല്‍, വിശുദ്ധ കുര്‍ബാന നമ്മുടെ വിശ്വാസത്തിന്റെ ആകെത്തുകയും സംക്ഷിത രൂപവുമാണ്.

സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മാസ്സ് സെന്ററില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോട് അനുബന്ധിച്ചു നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം മാതാപിതാക്കളുടെയും കുട്ടികളുടെയും സാനിധ്യത്തില്‍, ക്‌നാനായ വികാരി ജനറാള്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ വിശ്വാസപരിശീലനത്തിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചു. മാസ് സെന്റര്‍ കോര്‍ഡിനേട്ടേഴ്സ് ആയ സോണ്‍ലി ജെയിംസ് പനം കലായില്‍, മോബിന്‍ ബാബു കളപ്പുരക്കല്‍, ജാന്‍സി ജിം മ്യായിക്കരപ്പുറത്ത് എന്നിവരുടെ നേതൃത്വത്തില്‍ അതിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ ക്രമീകരിച്ചു. തുടര്‍ന്ന് വേദപാഠ ക്ലാസ്സുകളുടെ കോര്‍ഡിനേറ്റ്‌സ് ആയി ജയിംസ് മൈലപ്പറമ്പില്‍ ,ജോമോള്‍ സന്തോഷ് പൗവത്തില്‍ എന്നിവരെയും തിരഞ്ഞെടുത്തു. അന്നേദിവസം മാതൃദിനത്തോടനുബന്ധിച്ചു എല്ലാ അമ്മമാരെയും ആദരിച്ചു.

സുവിശേഷത്തിനു ചേര്‍ന്ന വിധത്തില്‍ ക്രൈസ്തവ ജീവിതത്തിനു സാക്ഷ്യം നല്‍കിക്കൊണ്ട് വിശ്വാസത്തിലൂടെയും ക്നാനായ പാരമ്പര്യത്തിലൂടെയും കുടുബങ്ങളെ ശക്തിപ്പെടുത്തുന്നതിനും, അതിനുവേണ്ടി പുതിയ തലമുറക്ക് പരിശീലനം നല്‍കുന്നതിനുമായി എല്ലാ മാസത്തേയും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ക്‌നാനായ കാത്തലിക് മാസ്സ് സെന്ററില്‍ വിശുദ്ധ കുര്‍ബാനയും വിശ്വാസ പരിശീലനവും നടത്തപ്പെടും.

 

 

Previous Post

സാന്‍ ഹോസെ പള്ളിക്കു പുതു നേതൃത്വം

Next Post

ജലദിനാചരണം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!