സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

മാറിയിടം: മാറിയിടം തിരുഹൃദയ സണ്‍ഡേ സ്‌ക്കൂളിന്റെ 2023 – 2024 വര്‍ഷത്തെ വാര്‍ഷികം ആഘോഷിച്ചു. വികാരി റവ. ഫാ. ജോണ്‍ കണിയാര്‍കുന്നേലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രൊഫ. ഡോ. ബാബു കൊച്ചാംകുന്നേല്‍ ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. PTA പ്രസിഡന്റ് ബിനോയി എടൂര്‍, MPTA പ്രസിഡന്റ് സുമി പകവതികുന്നേല്‍ KCC പ്രസിഡന്റ് സൈമണ്‍ നെടുമ്പോക്കില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കഴിഞ്ഞ അദ്ധ്യയനവര്‍ഷം എല്ലാ ക്ലാസുകളിലും 1, 2 സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. യോഗത്തിന് സ്റ്റാഫ് സ്റ്റാഫ് സെക്രട്ടറി അഖില്‍ വെളിയംകുളത്തേല്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ സുജി പുല്ലുകാട്ട് കൃതജ്ഞത രേഖപ്പെടുത്തി. കുട്ടികളുടെ കലാപരിപാടികള്‍ ചടങ്ങിനെ മോടി പിടിപ്പിച്ചു.

 

Previous Post

കണ്‍വൊക്കേഷന്‍ നടത്തി

Next Post

ലഹരി വിരുദ്ധ ദിനം ആചരിച്ചു

Total
0
Share
error: Content is protected !!