ഏറ്റുമാനൂരില്‍ സണ്‍ഡേ സ്കൂള്‍ വാര്‍ഷികം നടത്തി

ഏറ്റുമാനൂര്‍ : സെന്‍്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയുടെ ഭാഗമായ വിശ്വാസ പരിശീലനത്തിന്‍്റെ വാര്‍ഷികം നടത്തി. എം.എസ്.പി സെമിനാറി റെക്ടര്‍ ഫാ. ചാക്കോ വണ്ടംകുഴി ഉദ്ഘാടനം ചെയ്തു . വികാരി ഫാ. ലുക്ക് കരിമ്പിലിന്‍്റെ ആദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹെഡ്മാസറ്റര്‍ ബിനു തൂമ്പില്‍ സ്വാഗതം പറഞ്ഞു. സിസ്റ്റര്‍ ടെസ്സ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്‍്റ് ബെന്നി കറത്തേടം ആശംസകള്‍ നേര്‍ന്നു. ഒന്ന് മുതല്‍ 12 വരെ ക്ളാസ്സുകളില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്കും ഫുള്‍ അറ്റന്‍്റന്‍സ് ഉള്ളവര്‍ക്കും പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തുകയുണ്ടായി. സണ്‍ഡേ സ്കൂള്‍ ലീഡര്‍ ഡേവിസ് മാത്യു അജിത് പുത്തന്‍കാലയില്‍ നന്ദി പറഞ്ഞു.

Previous Post

പന്ന്യാല്‍:   കൂട്ടുംമുഖം കോട്ടൂര്‍ പത്രോസ്

Next Post

കര്‍ക്കിടക കഞ്ഞിക്കൂട്ട് വിതരണം ചെയ്തു

Total
0
Share
error: Content is protected !!