കല്ലറ: സെന്റ്.തോമസ് ഹൈസ്‌കൂളില്‍ സെന്റ് തോമസ് ഡേ ദിനാഘോഷവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഇതര ക്ലബ്ബുകളുടെയും സംയുക്ത ഉദ്ഘാടനവും (രസരവം 2025) സമുചിതമായി ആഘോഷിച്ചു. റവ. ഫാ. സ്റ്റീഫന്‍ കണ്ടാരപ്പിള്ളി അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ കുരിയക്കോസ് മാത്യു സ്വാഗതം അറിയിക്കുകയും, ഫാ.ഡോ. ജേക്കബ് മുല്ലൂര്‍ അനുഗ്രഹപ്രഭാഷണം നടത്തുകയും സിനി ആര്‍ട്ടിസ്റ്റ് ശ്രീ ജോസുകുട്ടി ജേക്കബ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു. പി റ്റി എ പ്രസിഡന്റ് ശ്രീ ജോജി പി ജോസഫ്, ഫാം അന്റ്‌റു വര്‍ഗ്ഗീസ് , മരിയറ്റ് സജി, ഹാരന്‍ ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു, കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. സെന്റ്. തോമസ് ദിനാഘോഷത്തോടനുബന്ധിച്ച് സ്‌കൂളില്‍ പഠിപ്പിക്കുന്നതും, പഠിക്കുന്നവരുമായ എല്ലാ തോമസ് നാമധാരികളെയും ആദരിക്കുകയും, ഏവര്‍ക്കും വിഭവസമൃദ്ധമായ ഭക്ഷണം നല്‍കുകയും ചെയ്തു. സ്‌കൂള്‍ അധ്യാപകര്‍, അനധ്യാപകര്‍, പിടിഎ അംഗങ്ങള്‍, കുട്ടികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.





