ചേര്‍പ്പുങ്കല്‍: സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ പള്ളിയിലെ വിശ്വാസ പരിശീലനത്തിന്റെയും അല്മായ സമുദായ സംഘടനകളുടെയും ഭക്തസംഘടനകളുടേയും സംയുക്ത വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിച്ചു. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനയോടെയാണ് വാര്ഷികാഘോഷങ്ങള്ക്കു തുടക്കമായത്. സമുദായ സംഘടനകളായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്, ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്, ക്നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെയും ഭക്തസംഘടനകളായ വിന്‍സന്റ് ഡി പോള്‍, ലീജിയണ്‍ ഓഫ് മേരി, ചെറുപുഷ്പ മിഷന്‍ലീഗ്, തിരുബാലസഖ്യം എന്നിവയുടെയും വിശ്വാസപരിശീലനത്തിന്റെയും വാര്‍ഷികമാണ് സംഘടിപ്പിച്ചത്. വികാരി ഫാ. ജിസ്മോന് മരങ്ങാലിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍ മുഖ്യപ്രഭാഷണം നടത്തി. കെ.സി.സി ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറം, വിശ്വാസപരിശീലന പ്രധാനാധ്യാപകന് ജയ്മോന് ജേക്കബ്, കെ.സി.സി യൂണിറ്റ് പ്രസിഡന്റ് ജോയി ജോസഫ് വടക്കേക്കുറ്റ്, കെ.സി.വൈ.എല്‍ യൂണിറ്റ് ഡയറക്ടര്‍ ഷിമി സ്റ്റീഫന്‍ മഞ്ഞാങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും സ്കോളര്‍ഷിപ്പ്, സമ്മാന വിതരണവും സമ്മേളനത്തോടനുബന്ധിച്ച് നടത്തപ്പെട്ടു.