സെന്റ്.മൈക്കിള്‍സ് സ്‌കൂളില്‍ മണ്ണ് ദിനാചരണം

കടുത്തുരുത്തി: സെന്റ്.മൈക്കിള്‍സ് സ്‌കൂളില്‍ മണ്ണ് ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപിക സുജ മേരി തോമസ് മണ്ണ് സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തും, മണ്‍ചട്ടിയില്‍ പച്ചക്കറി വിത്തുകള്‍ നട്ടും, പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ണ് കയ്യിലെടുത്താണ് വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞ ഏറ്റുചൊല്ലിയത്. വിദ്യാര്‍ഥികള്‍ക്ക് പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും സ്‌കൗട്ട് ആന്‍ഡ് ഗൈഡ് അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Previous Post

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തണം-കേരള കത്തോലിക്കാ മെത്രാന്‍സമിതി

Next Post

ചുള്ളിക്കര :  മുളവനാല്‍ അന്നമ്മ

Total
0
Share
error: Content is protected !!