കടുത്തുരുത്തി സെന്റ്.മൈക്കിള്‍സ് സ്‌കൂളില്‍ എസ്പിസി പാസിംഗ് ഔട്ട് പരേഡ് പൂര്‍ത്തിയായി

കടുത്തുരുത്തി സെന്റ്.മൈക്കിള്‍സ് സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് പൂര്‍ത്തിയായി. രണ്ടുവര്‍ഷത്തെ പരിശീലന കാലാവധി പൂര്‍ത്തിയാക്കിയ 44 കേഡറ്റുകള്‍ കേരളപോലീസ് സേനയുടെ ഭാഗമായി സ്‌കൂള്‍തല പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കി.
കടുത്തുരുത്തി സെന്റ്.മൈക്കിള്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ കടുത്തുരുത്തി എംഎല്‍എ അഡ്വ.മോന്‍സ് ജോസഫ് വിശിഷ്ടാതിഥിയായി സല്യൂട്ട് സ്വീകരിച്ചു. ജവാന്മാരുടെയും പോലീസുകാരുടെയും സേവനത്തെ മഹത്തായ സേവനമായി കാണുന്ന പാരമ്പര്യമാണ് കേരള ജനതയ്ക്കുള്ളതെന്നും, ഈ സേനയിലേക്ക് വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള സംഭാവനയാണ് സ്റ്റുഡന്റ് പോലീസ് കേറ്റുകള്‍ എന്നും ശ്രീ മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ അബ്രഹാം പറമ്പേട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സൈനമ്മ സാജു, കടുത്തുരുത്തി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സജീവ് ചെറിയാന്‍, കടുത്തുരുത്തി പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിന്‍സി എലിസബത്ത്, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് എബി കുന്നശ്ശേരി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സീമ സൈമണ്‍, പ്രധാന അധ്യാപിക സുജാ മേരി തോമസ് എന്നിവര്‍ പ്രസംഗിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ജിനോ തോമസ്, ബിന്‍സി മോള്‍ ജോസഫ്, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരായ റോജിമോന്‍ വി വി, അനില ബാബു, എബി ഷൈജു, ടിമി ടോമി, ആര്യന്‍ പി സജയ്, ഡല്‍നാ സെബാസ്റ്റ്യന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Previous Post

മറ്റക്കര: മുകളേല്‍ ലൂക്ക

Next Post

രാജപുരം: ഈഴറാത്ത് ജോയി

Total
0
Share
error: Content is protected !!