സെന്‍റ് മാത്യൂസ് എല്‍.പി സ്കൂളില്‍ വായനാവാരത്തിന് തുടക്കം

കൈപ്പുഴ: സെന്‍റ് മാത്യൂസ് എല്‍പി സ്കൂളില്‍ വായനാവാരം,’വായനാമൃതം ‘ എന്ന പേരില്‍ പുതുമയാര്‍ന്ന പരിപാടികളോടെ ആരംഭിച്ചു..എല്ലാ വിദ്യാര്‍ഥികളെയും വായിക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അക്ഷരചൂണ്ട ,അക്ഷരമരം,വായന കോര്‍ണര്‍,തുടങ്ങി വൈവിധ്യമാര്‍ന്ന പഠന പ്രവര്‍ത്തനങ്ങളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി, വിദ്യാര്‍ത്ഥികളില്‍ അക്ഷരമുറപ്പിക്കാനും അതിലൂടെ വായനയിലേക്ക് അവരെ എത്തിക്കാനും സാധിക്കും.
ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വായനാമൃതം പരിപാടിയുടെ ഉദ്ഘാടനം പഠനപ്രക്രിയയുമായി ബന്ധപ്പെട്ട ധാരാളം വൈറല്‍ വീഡിയോസ് ചെയ്ത കായിപ്പുറം സിഎംഎസ് എല്‍ പി സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ജെസ്സി തോമസ് നിര്‍വഹിച്ചു.തുടര്‍ന്ന് ,കുട്ടി കവിതകള്‍, കഥകള്‍,അഭിനയ ഗാനങ്ങള്‍, ഇവയൊക്കെ ഉള്‍പ്പെടുത്തി മനോഹരമായ ഒരു ക്ളാസും വിദ്യാര്‍ത്ഥികള്‍ക്കായി എടുക്കുകയുണ്ടായി. ചടങ്ങില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് എം. കെ ഷീല അധ്യക്ഷത വഹിച്ചു.,, വിദ്യാര്‍ത്ഥികളുടെ പുസ്തക വായന ,കവിത ആലാപനം, വായന ക്വിസ്, പുസ്തക പ്രദര്‍ശനം,എന്നിവയും ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥി പ്രതിനിധി ഡിയോണ്‍ ജോ മൈക്കിള്‍ നന്ദി പറഞ്ഞു.

Previous Post

ഇരവിമംഗലം: കൊച്ചുപറമ്പില്‍ ജിനി ഏബ്രാഹം

Next Post

കൂടല്ലുര്‍: കല്ലംതൊട്ടിയില്‍ കെ.ജെ സ്റ്റീഫന്‍

Total
0
Share
error: Content is protected !!