കിടങ്ങൂര്‍ : സില്‍വര്‍ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കിടങ്ങൂര്‍ സെന്‍റ്.മേരീസ്ഹയര്‍സെക്കണ്ടറി സ്കൂളില്‍ഇന്‍റര്‍-ഹയര്‍ സെക്കണ്ടറി സ്കൂള്‍ ക്വിസ്മത്സരംനടത്തപ്പെട്ടു.37 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ സെന്‍്റ്.അഗസ്റ്റിന്‍സ് ഹയര്‍ സെക്കണ്ടറിസ്കൂള്‍ രാമപുരം ഒന്നാംസ്ഥാനം കരസ്ഥമാക്കി. എം.ഡി.സെമിനാരി എച്ച്.എസ്സ്. എസ്സ് കോട്ടയം, സെന്‍റ്.മേരീസ്എച്ച് എസ്സ്.എസ്സ്.കുറവിലങ്ങാട്, സെന്‍റ്.ജോസഫ് എച്ച്.എസ്സ്.എസ്സ്.ചങ്ങനാശ്ശേരി, ഗവ.ഗേള്‍സ്എച്ച്.എസ്സ്.എസ്സ്.വൈക്കം എന്നീസ്കൂളുകള്‍ യഥാക്രമം രണ്ട്,മൂന്ന്,നാല്,അഞ്ച് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.വിജയികള്‍ക്ക് സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ജോര്‍ജ എക്സ്.എം.എല്‍.എ സമ്മാനങ്ങള്‍ വിതരണംചെയ്തു.സ്കൂള്‍ മാനേജര്‍ ഫാ.ജോസ്നെടുങ്ങാട്ട ്അധ്യക്ഷതവഹിച്ച യോഗത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷെല്ലി ജോസഫ്, പി.ടി.എപ്രസിഡന്‍റ് ബോബി തോമസ്, സീനിയര്‍ അസിസ്റ്റന്‍്റ് റ്റിന്‍സി മേരി ജോസഫ്, പ്രോഗ്രാംകണ്‍വീനര്‍ വേണു പത്മനാഭന്‍,ക്വിസ്മാസ്റ്റര്‍ , ഷാജി സി.മാണി തുടങ്ങിയവര്‍ സംസാരിച്ചു.വിജയികള്‍ക്ക് റോയിസ്റ്റീഫന്‍ കുന്നേല്‍ സ്പോണ്‍സര്‍ചെയ്ത കുന്നേല്‍എത്ത മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡുകളും,മെമന്‍്റോയും സമ്മാനിച്ചു.