മോര്‍ട്ടണ്‍ ഗ്രോവ് സെ.മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയിലെ മുന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളെ ആദരിച്ചു

ചിക്കാഗോ: 2022 -23 കാലയളവില്‍ സെ.മേരീസ് ഇടവകയില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായി സേവനം ചെയ്ത് വിരമിക്കുന്ന കൈക്കാരന്മാരായ കുഞ്ഞച്ചന്‍ കുളങ്ങര. അലക്‌സ് മുല്ലപ്പള്ളി, ജെയിംസ് കിഴക്കേ വാലേല്‍ ,അമല്‍ കിഴക്കേ കുറ്റ്, പാരീഷ കൗണ്‍സില്‍ സെക്രട്ടറിയായി സേവനം ചെയ്ത ജോണിക്കുട്ടി പിള്ള വീട്ടില്‍, കഴിഞ്ഞ ഏഴു വര്‍ഷക്കാലം പാരിഷ് പി.ആര്‍.ഒ ആയി സേവനം ചെയ്ത് പിരിയുന്ന സ്റ്റീഫന്‍ ചൊള്ളമ്പേല്‍ എന്നിവരെ ഇടവക വികാരി ഫാ. സിജു മുടക്കോടില്‍ പ്രശംസാ ഫലകം നല്‍കി ആദരിച്ചു. വി. കുര്‍ബ്ബാനയ്ക്ക് ശേഷം നടത്തപ്പെട്ട ഹൃസ്വമായ ചടങ്ങില്‍ വച്ചാണ് മുന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളെ ആദരിച്ചത്. കേരളത്തിന് പുറത്തുള്ള ഏറ്റവും വലിയ ക്‌നാനായ ഇടവക എന്ന നിലക്ക്, ചിക്കാഗോ സെന്റ് മേരീസ് ഇടവകയുടെ ദൈനദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക എന്നത് വളരെയധികം ശ്രദ്ധയും കരുതലും ആവശ്യമായ ഒരു കാര്യമാണ് എന്നും, തികഞ്ഞ പ്രതിബദ്ധതയോടെയും സേവന സന്നദ്ധതയോടെയും ഈ കര്‍ത്തവ്യം ഏറ്റെടുക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്ത എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കും, അവര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കികൊണ്ട് അവരുടെ സേവനം ഇടവകയ്ക്ക് ലഭ്യമാക്കിയ അവരുടെ കുടുംബാഗങ്ങളോടുമുള്ള നന്ദി അറിയിക്കുന്നതായി ഇടവക വികാരി ഫാ. സിജു മുടക്കോടില്‍ അറിയിച്ചു. അസി. വികാരി ഫാ. ജോഷി വലിയവീട്ടില്‍, സെക്രട്ടറി സി. സില്‍വേറിയസ് എന്നിവര്‍ പങ്കെടുത്ത ചടങ്ങിന് കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ജോര്‍ജ്ജ് മറ്റത്തില്‍പ്പറമ്പില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, നിബിന്‍ വെട്ടിക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ മറ്റത്തിക്കുന്നേല്‍

 

Previous Post

കരുണയുടെ കൈത്താങ്ങ്: 40 ക്യാന്‍സര്‍ രോഗികള്‍ക്ക് കാരിത്താസ് 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം. നല്‍കി

Next Post

ഡല്‍ഹിയില്‍ വനിതാദിനാഘോഷം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!