ചിക്കാഗോ :ചിക്കാഗോ സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷന്‍ ലീഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിസ്‌കോണ്‍സിലുള്ള ഹോളിഹില്‍ ബസിലിക്കിയിലേക്ക് ഗോല്‌ഗോഥാ’25 എന്ന പേരില്‍ ഏകദിന തീര്‍ത്ഥാടനം സംഘടിപ്പിച്ചു.
ആഗതമായിരിക്കുന്ന ഉദ്ധാന തിരുനാളിന്റെ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ട് വിശുദ്ധ വാരകര്‍മ്മങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി യേശുക്രിസ്തുവിന്റെ പീഡാനുഭവ സഹനങ്ങള്‍ അനുസ്മരിപ്പിക്കുന്നകുരിശിന്റെ വഴിയിലൂടെയുള്ള ഒരു യാത്രയായിരുന്നു Golgotha ’25. മിഷന്‍ ലീഗ് യൂണിറ്റിലെ 50 കുട്ടികള്‍ വൈദികര്‍ ,സിസ്റ്റേഴ്‌സ് ,മത അധ്യാപകര്‍ മിഷന്‍ ലീഗ് യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ അടങ്ങിയ തീര്‍ത്ഥാടകസംഘം
ഏപ്രില്‍ 12ആം തീയതി നാല്പതാം ശനിയാഴ്ച സെന്‍മേരിസ് ദേവാലയ അങ്കണത്തില്‍ നിന്നും രാവിലെ ഏഴരയ്ക്ക് പുറപ്പെട്ട്വൈകുന്നേരം ഏഴുമണിയോട് കൂടി തിരിച്ച് എത്തിച്ചേര്‍ന്നു. പത്തര മണിക്ക് ഹോളിഹില്‍ താഴ്വാരത്തില്‍നിന്നും ആരംഭിച്ച കുരിശിന്റെ വഴിയില്‍ ,14 സ്റ്റേഷനുകളിലൂടെ യേശുവിന്റെ കുരിശു മരണത്തിന്റെ കഥ അനുസ്മരിച്ചുകൊണ്ട് കുട്ടികള്‍ പ്രാര്‍ത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്തു.
തുടര്‍ന്ന് ഫാദര്‍ ബിബിന്‍ കണ്ടോത്ത് കുട്ടികള്‍ക്കായി ഹോളിഹില്‍ ബസിലിക്കയില്‍ ദിവ്യബലി അര്‍പ്പിച്ചു. ഉച്ചഭക്ഷണത്തിനുശേഷം ഏതാണ്ട് മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന വിവിധയിനം കായിക വിനോദങ്ങളില്‍ എല്ലാ കുട്ടികളും വളരെ സജീവമായി പങ്കുചേര്‍ന്നു.
കായിക വിനോദങ്ങള്‍ക്ക് ഡി ആര്‍ ഇ സജി പൂത്തൃക്കയിലും, മതഅധ്യാപകന്‍ ക്രിസ് കട്ടപ്പുറവും ചുക്കാന്‍ പിടിച്ചു. തീര്‍ത്ഥാടനത്തിന്റെ പ്രാരംഭത്തില്‍ മിഷന്‍ ലീഗ്
യൂണിറ്റ് പ്രസിഡന്റ് Azriel വളര്‍ത്താറ്റ് കുട്ടികള്‍ക്ക് വേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും അതേത്തുടര്‍ന്ന് ഇടവക വികാരി ഫാദര്‍ സിജു മുടക്കോടിയില്‍ കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും തീര്‍ത്ഥാടനത്തിനു വേണ്ടിയുള്ള എല്ലാവിധ അനുഗ്രഹ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. ഹോളിഹില്‍ വെച്ച് നടന്ന ദിവ്യബലിയെ തുടര്‍ന്ന് മിഷന്‍ ലീഗ് യൂണിറ്റ് ട്രഷറര്‍ ജാഷ് തോട്ടുങ്കല്‍ ബസിലിക്ക അധികൃതരോടുള്ള സെന്‍മേരിസ് കാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷന്‍ ലീഗ് യൂണിറ്റിന്റെ പേരിലുള്ള നന്ദി അറിയിച്ചു. സമയ തേക്കുംകാട്ടില്‍ , മജോ കുന്നശ്ശേരിയില്‍ ,സിസ്റ്റര്‍ ഷാലോം എന്നിവര്‍ കുട്ടികളെ നിയന്ത്രിക്കുന്നതില്‍ നേതൃത്വം നല്‍കി. മിഷന്‍ ലീഗ് യൂണിറ്റ് ഡയറക്ടേഴ്‌സ് ആയ ജോജോ ആനാലില്‍ ,സൂര്യ കരിക്കുളം ബിബി നെടുംതുരുത്തി പുത്തന്‍പുരയില്‍ എന്നിവര്‍ ഗോല്‍ക്കൊത്ത ’25 എന്ന മിഷന്‍ ലീഗ് യൂണിറ്റിന്റെ വാര്‍ഷിക തീര്‍ത്ഥാടനം സംഘടിപ്പിക്കുവാന്‍ യൂണിറ്റ് ഭാരവാഹികള്‍ക്ക് വേണ്ടുന്ന എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നേതൃത്വവും നല്‍കി. തീര്‍ത്ഥാടന യാത്രയുടെ അവസാനം CML യൂണിറ്റ് ജോയിന്‍ ട്രഷറര്‍ ഡാനി വാളത്താട്ട് തീര്‍ത്ഥാടനത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികളെയും ,നല്ല രീതിയില്‍ തീര്‍ത്ഥാടനം ആസൂത്രണം ചെയ്യുവാന്‍ യൂണിറ്റ് ഭാരവാഹികള്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശവും എല്ലാ സഹായസഹകരണങ്ങളും നല്‍കിയ എല്ലാ വ്യക്തികളോടുമുള്ള നന്ദി അറിയിക്കുകയും ചെയ്തു