ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവകയില്‍ ക്രിസ്മസ് കരോളിന് തുടക്കം.

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ വര്‍ഷത്തെ ക്രിസ്മസ് കരോളിന് തുടക്കം കുറിച്ചു. ഇടവകയിലെ കൂടാരയോഗ ഭാരവാഹികള്‍ക്കും ചിക്കാഗോ കെ സി എസ് ഭാരവാഹികള്‍ക്കും ഉണ്ണിയേശുവിന്റെ തിരുസ്വരൂപങ്ങള്‍ വെഞ്ചിരിച്ച് നല്‍കിക്കൊണ്ടാണ് ഈ വര്‍ഷത്തെ ക്രിസ്മസ് കരോളിന് വികാരി. ഫാ. സിജു മുടക്കോടിയില്‍ പ്രാരംഭം കുറിച്ചത്. ക്രിസ്മസ് കരോള്‍ എന്നാല്‍ ഉണ്ണിയേശുവിന്റെ ജനനം പ്രഖ്യാപിച്ചുകൊണ്ട് ഓരോ ഭവനങ്ങളിലേക്കും നടത്തപെടുന്ന പ്രഘോഷണയാത്രയാണ് എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വി. കുര്‍ബ്ബാനയ്ക്ക് ശേഷം സെന്റ് സേവിയേഴ്സ് കൂടാരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ പള്ളിയില്‍ വച്ച് പ്രഥമ ക്രിസ്മസ് കരോളും നടത്തപ്പെട്ടു. ഇത്തവണത്തെ കരോളില്‍ നിന്ന് സമാഹരിക്കുന്ന തുകകൊണ്ട് ദൈവാലയത്തിന്റെ മുഖാവരത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും ഇടവകയിലെ വിവിധ മിനിസ്ട്രികളുടെ പ്രവര്‍ത്തനങ്ങളും നടത്തുവാനാണ് ഉദ്ദേശിക്കുന്നത്.

ഇടവകയുടെ പൊതുവായ ക്രിസ്മസ് കരോള്‍ ഡിസംബര്‍ 15 ഞായറാഴ്ചത്തെ വിശുദ്ധകുര്‍ബ്ബാനക്ക് ശേഷം ഇടവകയിലെ മതബോധന സ്‌കൂളിന്റെ നേതൃത്വത്തില്‍ നടത്തപ്പെടും. സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, ജോര്‍ജ്ജ് മറ്റത്തിപ്പറമ്പില്‍ നിബിന്‍ വെട്ടിക്കാട്ട് എന്നീ കൈക്കാരന്‍മാരോടൊപ്പം ക്രിസ്മസ് കരോളിന് പോള്‍സണ്‍ കുളങ്ങര, റ്റാജു കണ്ടാരപ്പള്ളില്‍ എന്നിവര്‍ കരോള്‍ കോര്‍ഡിനേറ്റേഴ്സ് ആയി പ്രവര്‍ത്തിച്ചുവരുന്നു. ക്രിസ്മസ് കരോളിനോടനുബന്ധിച്ച് നടത്തുന്ന മികച്ച ക്രിസ്മസ് ഡെക്കറേഷന്‍, പുല്‍ക്കൂട്, പ്രാത്ഥനാമുറി, ക്രിസ്മസ് പാപ്പാ, കരോള്‍ പങ്കാളിത്തം എന്നിവയുള്‍പ്പെടെയുള്ള വിവിധ കൂടാരയോഗതല മത്സരങ്ങളുടെ കോര്‍ഡിനേറ്റാറായി ജോയിസ് ആലപ്പാട്ട് പ്രവര്‍ത്തിക്കും.

റിപ്പോര്‍ട്ട്: അനില്‍ മറ്റത്തിക്കുന്നേല്‍

 

Previous Post

മിഷന്‍ ദിനം ആചരിച്ചു

Next Post

ബാംഗളൂരില്‍ ദേശീയതല മാര്‍ഗ്ഗം കളി മത്സരം സമാപിച്ചു

Total
0
Share
error: Content is protected !!