ഡാളസ് : കോട്ടയം അതിരൂപതയുടെ കീഴിലുള്ള സെയിന്റ് ജോസഫ് സന്ന്യാസിനി സമൂഹത്തിന്റെ കോണ്‍വെന്റ് ഡാളസിലെ ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവകയില്‍ സ്ഥാപിതമായി. ഹൂസ്റ്റന് ശേഷം അമേരിക്കയിലെ രണ്ടാമത്തെ സെയിന്റ് ജോസഫ് കോണ്‍വെന്റാണ് ഡാളസിലേത് . കോട്ടയത്ത് നിന്ന് സി. സബിത, സി.ബെറ്റ്സി ,സി.ലിബി എന്നീ മൂന്നു സിസ്റ്റേഴ്‌സ് തങ്ങളുടെ പുതിയ കര്‍മ്മ ഭൂമിയായ ഡാളസിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്.
ആഗസ്ത് 18 ഞായറാഴ്ച്ച , വി. കുര്‍ബാനക്കു ശേഷം ക്‌നാനായ റീജിയണ്‍ ഡൈറക്ടറും , ചിക്കാഗോ രൂപത വികാരി ജനറാളുമായ .റെവ . ഫാ. തോമസ് മുളവനാല്‍ ഡാളസിലെ ജോസഫ് കോണ്‍വെന്റിന്റെ വെഞ്ചിരിപ്പ് കര്‍മ്മം നിര്‍വ്വഹിച്ചു . ഡാളസ് ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക വികാരി റെവ . ഫാ. അബ്രഹാം കളരിക്കല്‍ സഹ കാര്‍മികത്വം വഹിച്ചു . ഹൂസ്റ്റണ്‍ സെയിന്റ് ജോസഫ് കോണ്‍വെന്റിലെ സുപ്പീരിയര്‍ സി.റെജിയും സഹപ്രവര്‍ത്തകരായ സിസ്റ്റേഴ്‌സും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ക്നാനായ റീജിയണിലെ വളെരവേഗം വളര്ന്നുകൊണ്ടിരിക്കുന്ന ഡാളസ് ഇവകയ്ക്കു സിസ്റ്റേഴ്‌സിന്റെ സാന്നിദ്ധ്യം കൂടുതല്‍ ആത്മീയ വളര്‍ച്ചക്കും അഭിവൃദ്ധിക്കും കാരണമാകുമെന്നും ഈ മഠം സ്ഥാപിക്കുവാന്‍ എല്ലാ അനുവാദവും സഹായവും നല്‍കിയ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടു പിതാവിനും ചിക്കാഗോ രൂപത അധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട് പിതാവിനും നന്ദി അറിയിക്കുന്നതായി ഫാ. തോമസ് മുളവനാല്‍ തന്റെ അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു.
ഈ കോണ്‍വെന്റ് രൂപീകരിക്കുവാന്‍ സാമ്പത്തിക സഹായമായും, ധാരാളം സമയം ചിലവഴിക്കുകയും ,പ്രാര്‍ത്ഥന സഹായം നല്‍കുകയും ചെയ്ത ഡാളസ് ഇടവക സമൂഹത്തിനും ഇടവക വികാരി കളരിക്കലച്ചനും കുരുവിള & ഡെയ്‌സി ചെമ്മാച്ചേല്‍ ഫാമിലിക്കും സുപ്പീരിയര്‍ സിസ്റ്റര്‍ സബിത നന്ദി രേഖപ്പെടുത്തി.
റിപ്പോര്‍ട്ട് :ബൈജു ആലപ്പാട്ട്