കോട്ടയം ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ സെന്റ് ആന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ നൂറ്റിയഞ്ചാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ജനുവരി 20ന് BCM കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന വാര്‍ഷിക സമ്മേളനം കോട്ടയം MLA തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്യും. കോട്ടയം ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ മുഖ്യാതിഥിയായിരിക്കും. ഈ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ബിന്ദു പി. കെ, റീനാ സൈമണ്‍, ഫാ. സൈമണ്‍ എബ്രഹാം പുല്ലാട്ട്, ജെയ്മോള്‍ ജോസഫ്, ടെസ്സി എം. സി, ജെയ്‌സി ചാക്കോ എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കുന്നത്. വിദ്യാര്‍ത്ഥികളുടെ വര്‍ണ്ണപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറും. ദേശീയ, സംസ്ഥാന തലത്തില്‍ , അക്കാദമിക്, കായികം, കലാ രംഗങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.





