കോട്ടയം : വിസിറ്റേഷന്‍ സന്യാസിനീ സമൂഹാംഗമായ സി പക്കോമിയ SVM (79) നിര്യാതയായി. സംക്രാന്തി ഇടവകയിലെ പാറക്കല്‍ കുടുംബത്തില്‍ പരേതരായ ചാക്കോ, മറിയാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍ ജോയി, പരേതരായ മാത്യു, ജോസ്, പെണ്ണമ്മ. കോട്ടയം സെന്റ് ആന്‍സ്, കള്ളാര്‍, പേരൂര്‍, കരിംകുന്നം, കുമരകം, കട്ടച്ചിറ, പീരുമേട്, കൂടല്ലൂര്‍, കിടങ്ങൂര്‍, പയ്യാവൂര്‍, മ്രാല, ഉഴവൂര്‍, പയസ്മൗണ്ട്, നട്ടാശ്ശേരി, തുടങ്ങിയ സ്ഥലങ്ങളില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്. മൃതദേഹം 23/12/2024- തിങ്കളാഴ്ച 8.45 AM ന് കിടങ്ങൂര്‍ സായൂജ്യയിലും 9.45 ന് നട്ടാശ്ശേരി നസ്രത്തു മഠത്തിലും പൊതു ദര്‍ശനത്തിന് വയ്ക്കുന്നതാണ്. മൃതസംസ്‌കാര ശുശ്രൂഷകള്‍ 4 PM ന് തിരുഹൃദയക്കുന്ന് ആശ്രമ-ദേവാലയത്തില്‍ നടത്തപ്പെടുന്നു.