കോട്ടയം: വിസിറ്റേഷന്‍ സന്ന്യാസിനീ സമൂഹാംഗമായ സി. മാക്‌സിമിന്‍ SVM (80) നിര്യാതയായി. മള്ളൂശ്ശേരി ഇടവക, ഇടയാഞ്ഞിലില്‍ പരേതരായ പുന്നന്‍ – അന്നമ്മ എന്നിവരുടെ മകളാണ്. കുഞ്ഞുമോന്‍, പരേതരായ ചാക്കോ, ബേബി, പുന്നന്‍, ജോയി, അമ്മിണി, മോളി, ത്രേസ്യാമ്മ എന്നിവര്‍ സഹോദരങ്ങളാണ്.
കട്ടച്ചിറ, മാഞ്ഞൂര്‍, പുന്നത്തുറ, മാലക്കല്ല്, മ്രാല, മടമ്പം, ഉഴവൂര്‍, കുമരകം, കിഴക്കേ നട്ടാശ്ശേരി, ഒളശ്ശ, പാച്ചിറ, പാലത്തുരുത്ത്, എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്.
15-4-2025, ചൊവ്വാഴ്ച രാവിലെ 9.30 ന് മൃതദേഹം കിടങ്ങൂര്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ നിന്നെടുത്ത് മള്ളൂശ്ശേരി വിസിറ്റേഷന്‍ മഠത്തില്‍ കൊണ്ട് വരികയുംരാവിലെ 10 ന് സംസ്‌ക്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗവും ഉച്ചകഴിഞ്ഞു 2.15 ന്രണ്ടാം ഭാഗവും നടത്തുന്നു. അതിനുശേഷം മള്ളൂശ്ശേരി സെന്റ്. തോമസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ കൊണ്ടു വരികയും, വി. കുര്‍ബാനയെ തുടര്‍ന്ന് മാര്‍ മാത്യു മൂലക്കാട്ടിന്‍െറ കാര്‍മ്മികത്വത്തില്‍ സമാപന ശുശ്രൂഷകള്‍ നടത്തുന്നതുമാണ്.