മോനിപ്പള്ളി: സി. ലിംസി കുഴക്കിയില്‍ SJC

മോനിപ്പള്ളി: കോട്ടയം അതിരൂപതയിലെ സെന്റ് ജോസഫ് സന്യാസിനീ സമൂഹാംഗമായ സി. ലിംസി എസ്.ജെ.സി ( മോനിപ്പള്ളി ഹൈസ്‌കൂള്‍ അധ്യാപിക -50) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് തെള്ളകം 101 കവലയിലുള്ള അനുഗ്രഹ മഠം ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയോട് കൂടി ആരംഭിക്കുന്നതും മഠം വക സിമിത്തേരിയില്‍ മൃതസംസ്‌കാരം നടത്തപ്പെടുന്നതാണ്. മൃതദേഹം ഇന്ന് വൈകുന്നേരം 7 മണിയോടുകൂടി അനുഗ്രഹമഠത്തില്‍ കൊണ്ടുവരുന്നതാണ്. സിസ്റ്റര്‍ ലിംസി പാച്ചിറ ഇടവക കുഴക്കിയില്‍ പരേതരായ പാച്ചി- അന്നക്കുട്ടി ദമ്പതികളുടെ മകളാണ്. അരീക്കര, മംഗലഗിരി, വടക്കുംമുറി, കൊട്ടൂര്‍വയല്‍, ചെറുകര, കരിപ്പാടം, കല്ലറ, തെള്ളിത്തോട്, കുറുമുള്ളൂര്‍, ഇരവിമംഗലം, പുതുവേലി , വെളിയന്നൂര്‍  എന്നിവിടങ്ങളില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്. മോനിപ്പള്ളി, കരിങ്കുന്നം, കല്ലറ, കുറുമുള്ളൂര്‍, കരിപ്പാടം സ്‌കൂളുകളില്‍ അധ്യാപികയായി സിസ്റ്റര്‍ ലിംസി ശുശ്രൂഷ ചെയ്തിട്ടുണ്ട്.

 

 

 

Previous Post

രാജപുരം : മുളവനാല്‍ എം.എം. ജോസഫ്

Next Post

കുമരകം : വാച്ചാച്ചിറയില്‍ വി.കെ ജോണ്‍

Total
0
Share
error: Content is protected !!