പയ്യാവൂര്‍ : കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സി. ജനവീവ് SVM (82) നിര്യാതയായി. മടമ്പം നടക്കുഴക്കല്‍ പരേതരായ ഫിലിപ്പ്, ഏലിയാമ്മ എന്നിവരുടെ മകളാണ്. പരേതരായ ജോണ്‍, ഏലമ്മ, ചിന്നമ്മ എന്നിവര്‍ സഹോദരങ്ങളാണ്. 1960 ല്‍ വിസിറ്റേഷന്‍ സമൂഹത്തില്‍ വൃതവാഗ്ദാനം ചെയ്ത സിസ്റ്റര്‍ മടമ്പം, കോട്ടയം സെന്റ്. ആന്‍സ്, പയ്യാവൂര്‍, ഉഴവൂര്‍, ജനറലേറ്റ്, കോട്ടയം സ്റ്റഡി ഹൗസ്, ഇടക്കാട്ട്,പുന്നത്തുറ, മാലകല്ല് എന്നീ മഠങ്ങളിലും BCM കോളേജ് ലൈബ്രറിയിലും ആലുവ സെമിനാരിയിലും സേവനം ചെയ്തിട്ടുണ്ട്. സംസ്കാര ശുശ്രൂഷകള്‍ 14-11-24 വ്യാഴാഴ്ച 3 PM ന് ജോസഫ് പണ്ടാരശ്ശേരി പിതാവിന്റെ കര്‍മ്മികത്വത്തില്‍ പയ്യാവൂര്‍ ടൗണ്‍ സായൂജ്യയില്‍ ആരംഭിക്കുന്നതാണ്.