ചിക്കാഗോ:: ബെന്‍സന്‍വില്‍ തിരുഹൃദയ ക്നാനായ കത്തോലിക്കാഇടവക ദൈവാലയത്തില്‍ വി.അല്‍ഫോന്‍സാമ്മയുടെ തീരു ജൂലൈ 28 ഞായറാഴ്ച ആഘോഷിക്കുന്നു. വിശുദ്ധയുടെ നാമത്തിലുള്ള അല്‍ഫോന്‍സാ കൂടാരയോഗത്തിന്റെ നേതൃത്വത്തിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്. രാവിലെ ഒമ്പതിന് ആരാധനയും തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും നേര്‍ച്ച സമര്‍പ്പണവും ഉണ്ടായിരിക്കും. അന്നേ ദിവസം കൂടാരയോഗത്തിലെ എല്ലാ ഭവനങ്ങളുടെയും കാഴ്ച സമര്‍പ്പണവും ഉണ്ടായിരിക്കും. വി. അല്‍ഫോന്‍സാമ്മയുടെ മാദ്ധ്യസ്ഥ്യം തേടി ധന്യരാകാന്‍ ഏവരെയും ബെന്‍സന്‍വില്‍ തിരുഹൃദയദേവാലയത്തിലേയ്ക്ക് വികാരി ഫാ. തോമസ് മുളവനാലും അസി. വികാരി ഫാ. ബിന്‍സ് ചേത്തലിലും ഇടവകട്രസ്റ്റിമാരായ
തോമസ് നെടുവാമ്പുഴ, സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പള്ളി, കിഷോര്‍ കണ്ണാല, ജെന്സണ് ഐക്കരപ്പറമ്പില്‍ എന്നിവരും സ്വാഗതം ചെയ്യുന്നു.
ലിന്‍സ് താന്നിച്ചുവട്ടില്‍ പി. ആര്. ഓ