സ്‌പെരാന്‍സ കോഴ്‌സ് നടത്തപ്പെട്ടു

ഇടയ്ക്കാട്ട് ഫൊറോനയിലെ 10-ാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കായി സ്‌പെരാന്‍സ കോഴ്‌സ് ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍വച്ച് നടത്തപ്പെട്ടു. ഇടയ്ക്കാട്ട് ഫൊറോന വികാരി ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ കോഴ്‌സ ഉദ്ഘാടനം ചെയ്തു. ഇടയ്ക്കാട്ട് ഫൊറോനയിലെ വിവിധ ഇടവകകളില്‍നിന്നായി 110 കുട്ടികള്‍ കോഴ്‌സില്‍ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ കുട്ടികളുടെ മാതാപിതാക്കള്‍ക്കുവേണ്ടി നടത്തപ്പെട്ട ക്ലാസ്സിന് സി. സൗമ്യ എസ്.ജെ.സി നേതൃത്വം നല്‍കി. അതിരൂപത വിശ്വാസപരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജിബിന്‍ മണലോടിയില്‍ ആമുഖസന്ദേശം നല്‍കുകയും സി. ഭാഗ്യ എസ്.വി,എം, സി. ഐറിന്‍ എസ്.ജെ.സി, സി. ഷിജി കാരിത്താസ് എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

Previous Post

കെ.സി.വൈ.എല്‍ അതിരൂപത കൃഷിക്കൂട്ടം പദ്ധതി ഉദ്ഘാടനം

Next Post

അധ്യാപകര്‍ക്കായുള്ള ഏകദിന സെമിനാര്‍ നടത്തപ്പെട്ടു

Total
0
Share
error: Content is protected !!