ഉഴവൂര്‍ : അതിരൂപതാ വിശ്വാസ പരിശീലന കമ്മീഷന്റെയും ദൈവവിളി കമ്മീഷന്റെയും ആഭിമുഖ്യത്തില്‍ ഉഴവൂര്‍ ഫൊറോനയിലെ പത്താം ക്ലാസില്‍ വിശ്വാസ പരിശീലനം നടത്തുന്ന കുട്ടികള്‍ക്കായി ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു.ഉഴവൂര്‍ ഫൊറോന വികാരി ഫാ. അലക്‌സ് ആക്കപ്പറമ്പില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. , അതിരൂപത ദൈവവിളി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ.സജി കൊച്ചുപറമ്പില്‍, അതിരൂപത വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജിബിന്‍ മണലോടിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കമ്മിഷന്‍ അംഗങ്ങളായ ഫാ. ചാക്കോ വണ്ടന്‍കുഴി എം. എസ്. പി, ഫാ ജെയ്സ് നീലാനിരപ്പേല്‍ ഒ. എസ്. എച്ച് , ഫാ. ജിതിന്‍ വല്ലൂര്‍ ഒ. എസ്. ബി, സി. ആഷ്ന എസ്. ജെ സി., സി ഭാഗ്യ എസ്. വി. എം., സി ജോയിസി കാരിത്താസ്, സി. ജുവാന എല്‍. ഡി എസ് ജെ. ജി, എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി. ഉഴവൂര്‍ സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ സജോ സൈമണ്‍ കരോട്ടുവേലികെട്ടേല്‍, പുതുവേലി കൈപ്പുഴ ഫറോനായിലെ സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ബ്ലെസ്സണ്‍ ചിറയത്ത് ഉഴവൂര്‍ ഇടവകകളില്‍ നിന്നുള്ള അധ്യാപകര്‍ എന്നിവര്‍ സെമിനാര്‍ കോര്‍ഡിനേറ്റ് ചെയ്തു. ഉഴവൂര്‍ ഫറോലയിലെ വിവിധ ഇടവകകളില്‍ നിന്നായി 115 കുട്ടികള്‍ പങ്കെടുത്തു.