സോനാ സാബുവിന് ഇറാസ്മസ് മുണ്ടസ് സ്‌കോളര്‍ഷിപ്പ്

കോട്ടയം: യൂറോപ്യന്‍ യൂണിയന്റെ ഇറാസ്മസ് മുണ്ടസ് സ്‌കോളര്‍ഷിപ്പ് (75 ലക്ഷം രൂപ)   സോന സാബുവിനു ലഭിച്ചു. ന്യൂക്ലിയര്‍ ഫ്യൂഷന്‍ ആന്‍ഡ് എന്‍ജിനീയറിംഗ് ഫിസിക്‌സ് കോഴ്‌സ് രണ്ടുവര്‍ഷംകൊണ്ട് ഫ്രാന്‍സ്, ജര്‍മനി രാജ്യങ്ങളിലായി പഠിക്കുന്നതിനാണു സ്‌കോളര്‍ഷിപ്പ്.
കുമരകം എസ്.കെ.എം. പബ്ലിക് സ്‌കൂള്‍, എസ്.കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജ് എന്നിവിടങ്ങളിലാണു സോന പഠിച്ചത്. കുമരകം ക്നാനായ കത്തോലിക്ക പള്ളി ഇടവക കൊച്ചുപറമ്പില്‍ സാബുവിന്റെയും എല്‍സയുടെയും മകളാണ്. സഹോദരങ്ങള്‍: ഡോണ സാബു (യു.കെ. നഴ്‌സ്), ജൂണ സാബു (യു.കെ. നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി).

Previous Post

കൈപ്പുഴ: മാന്തുരുത്തില്‍ അച്ചാമ്മ ജോസ്

Next Post

തിരുബാലസഖ്യം അതിരൂപതാതല പ്രവര്‍ത്തനോദ്ഘാടനം നടത്തി

Total
0
Share
error: Content is protected !!