കോട്ടയം : കിഴക്കേ നട്ടാശ്ശേരിയുടെ ആരോഗ്യ മേഖലയില്‍ നിര്‍ണായക ഇടപെടലുകള്‍ ലക്ഷ്യമിട്ട് സ്‌നേഹസ്പര്‍ശം പദ്ധതിക്ക് തുടക്കമായി. തിരുക്കുടുംബ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ വികാരി ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്‌നേഹസ്പര്‍ശം ആരോഗ്യകര്‍മ്മ പരിപാടികളുടെ ഉദ്ഘാടനകര്‍മ്മം കാരിത്താസ് ആശുപത്രി രോഗി പരിചരണ വിഭാഗം മാനേജര്‍ ഡോ. അശ്വതി യു. നിര്‍വഹിച്ചു. വത്സമ്മ നല്ലൂര്‍ ജയ്‌മോന്‍ ആലപ്പാട്ട് എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം നിര്‍വഹിച്ചു. തുടര്‍ന്ന് ജീവിത ശൈലി രോഗങ്ങള്‍ സംബന്ധിച്ച് അവബോധ സെമിനാര്‍ ഡോ അശ്വതി യു., പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കര്‍മാരായ ചിഞ്ചു കുഞ്ഞുമോന്‍, മിന്നു ജോര്‍ജ് എന്നിവര്‍ നയിച്ചു. സുജ കൊച്ചുപാലത്താനത്ത്, ജോമി ചെരുവില്‍ എന്നിവര്‍ പ്രസംഗിച്ചു . ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്, ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കിഴക്കേ നട്ടാശ്ശേരിയില്‍ സ്‌നേഹസ്പര്‍ശം ആരോഗ്യ കര്‍മ്മ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ജോസ് ജെ. മറ്റത്തില്‍, ജോഷി മഴുവഞ്ചേരില്‍, ജോയി ആലപ്പാട്ട്, ബെന്നി മാളിയേക്കമറ്റം, ജോബി കൊച്ചുപാലത്താനത്ത് എന്നിവര്‍ നേതൃത്വം നല്‍കി.