മടമ്പം: കൈപ്പുഴ സെന്‍്റ് തോമസ് അസൈലത്തിന്‍്റെ ശതാബ്ദി ആഘോഷത്തിന്‍്റെ ഭാഗമായി മടമ്പം ഫൊറോനയിലെ വിവിധ പരിമിതികള്‍ ഉള്ള ഭിന്നശേഷിക്കാരെയും അവരുടെ മാതാപിതാക്കളെയും ലൂര്‍ദ് മാതാ പാരിഷ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ആദരിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. കെ.വി ഫലിലോമിന ഉദ്ഘാടനം ചെയ്തു. സുപ്പീരിയര്‍ ജനറല്‍ സി.അനിത എസ്.ജെ.സി അധ്യക്ഷതവഹിച്ചു. മാര്‍ ജോസഫ് പണ്ടാരശേരില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
ബറുമറിയം പാസ്റ്ററല്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ. ജോയ് കട്ടിയാങ്കല്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ മീന സജി, ഫൊറോന വികാരി ഫാ. സജി മെ നത്ത് ,സി.സൗമി എസ്.ജെ.സി, സി. സജിത എസ്.ജെ.സി എന്നിവര്‍ പ്രസംഗിച്ചു. കണ്ണൂര്‍ പ്രതീക്ഷ ഭവന്‍ സ്പെഷ്യല്‍ സ്കൂളിലെ കുട്ടികളുടെയും മടമ്പം ഫൊറോനാ പള്ളിയിലെ കുട്ടികളുടെയും കലാവിരുന്ന് സമ്മേളനത്തിന് മിഴിവേകി.