പയ്യാവൂര്‍: സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എല്‍പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളുടെ സംയുക്ത വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ‘സേക്രഡ് ഗ്ലോറീസ് 2025’ നടത്തി. ഹയര്‍ സെക്കന്‍ഡറി റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ് കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ.ബേബി കട്ടിയാങ്കല്‍ അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത കോര്‍പ്പറേറ്റ് ഏജന്‍സി ഓഫ് സ്‌കൂള്‍സ് സെക്രട്ടറി റവ. ഡോ. തോമസ് പുതിയകുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് മെംബര്‍ ടി.പി.അഷ്റഫ്, പിടിഎ പ്രസിഡന്റുമാരായ ജോസ് കണിയാപറമ്പില്‍, എ.വി.അഭിലാഷ്, അധ്യാപക പ്രതിനിധികളായ ലിക്‌സി ജോണ്‍, ഷേര്‍ളി ഏബ്രഹാം, വിദ്യാര്‍ഥി പ്രതിനിധി വി.പി. ആന്‍ മരിയ എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ബിനോയ്, മുഖ്യാധ്യാപകന്‍ ബിജു സൈമണ്‍, എല്‍പി സ്‌കൂള്‍ മുഖ്യാധ്യാപകന്‍ ടി.കെ.ഷാജിമോന്‍, വിരമിക്കുന്ന അധ്യാപകരായ മാത്യു മത്തായി, ഷാജു കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാസന്ധ്യയും അരങ്ങേറി.